മീട്ടു റഹ്മത് കലാം 
 

പ്രവാസി ചാനലിന്റെ പെൻസിൽവേനിയയിലെ പുതിയ റീജിയണൽ ഡിറക്ടർ ലിജോ ജോർജ്, കൂടാതെ ‘ടീം’ പ്രവാസി ചാനലിനെയും ഔദോഗികമായി  പ്രഖ്യാപിക്കുന്നു.  കഴിഞ്ഞ ഒരു പതിറ്റാണ്ടായി നോർത്ത് അമേരിക്കൻ മലയാളികൾ നെഞ്ചോട് ചേർത്ത പ്രവാസികളുടെ സ്വന്തം ചാനൽ ‘പ്രവാസി ചാനൽ’ പെൻസിൽവേനിയ സംസ്ഥാനത്തെ മലയാളികളുടെയും സ്വന്തം ചാനലാകുന്ന മഹനീയ വേദി ഒരുങ്ങുന്നു.  ഇനി പെൻസിൽവേനിയ സംസ്ഥാനത്തെ പ്രവാസി മലയാളികളുടെ ഹൃദയ സപ്ന്ദനങ്ങൾ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തിക്കുവാനുള്ള ശ്രമവുമായി പ്രവാസി ചാനൽ  അതിന്റെ പ്രവർത്തന മേഖല വിപുലീകരിച്ചു ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ ഔദോഗിക ചടങ്ങുകൾ ജാനുവരി 22 നു ഫിലാഡൽഫിയയിലെ മയൂര റെസ്റ്റോറന്റിന്റിൽ നടക്കും.

മുഖ്യധാരാ വിഷ്വൽ മാധ്യമരംഗത്തു 20-ഇൽ പരം വർഷത്തെ പ്രവർത്തന പരിചയമുള്ള സുനിൽ ട്രൈസ്റ്റാർ (മാനേജിങ് ഡയറക്ടർ), വർക്കി എബ്രഹാം (ചെയർമാൻ), ബേബി ഊരാളിൽ  (സി ഇ ഓ) ജോൺ ടൈറ്റസ് (പ്രസിഡന്റ്), ജോയ് നേടിയകാലയിൽ (ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്) എന്നിങ്ങനെ പ്രഗത്ഭ വ്യെക്തികൾ നെത്ര്വത്വം നൽകുന്ന പ്രവാസി ചാനലിന്റെ പെൻസിൽവേനിയ സംസ്ഥാനത്തു നേതൃത്വം നൽകാൻ തിരഞ്ഞെടുത്തിരിക്കുന്നത് അതിപ്രഗത്ഭരായി അറിയപ്പെടുന്ന വ്യെക്തിത്വങ്ങളെയാണ്.

17 വർഷങ്ങളായി റിയൽസ്റ്റേറ്റ് രംഗത്ത് കഴിവ് തെളിയിച്ച ലിജോ ജോർജ് ഫിലാഡൽഫിയയിലെ സാംസ്കാരിക സാമൂഹിക നിറഞ്ഞു നിൽക്കുന്ന പ്രതിഭാ ശാലിയാണ്.  ലിജോ ജോർജ് പ്രവാസി ചാനലിന്റെ പെൻസിൽവേനിയ റീജിയന്റെ റീജിയണൽ ഡയറക്ടർ കൂടാതെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആയി  ആയി സ്ഥാനമേൽക്കുമ്പോൾ, ഐ ടി രംഗത്തും സാമൂഹ്യ-സാസ്കാരിക മേഖലയിലും പ്രാവീണ്യം തെളിയിച്ച അനു സ്കറിയ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനമേൽക്കുന്നു.  മറ്റൊരു വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയും, സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ ശാലു പുന്നൂസ് മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടർ ആയി മാധ്യമ രംഗത്തേക്ക് വരുന്നു., ഫിലാഡൽഫിയ പ്രിസൺ സിസ്റ്റ്ത്തിൽ നേഴ്സ് ആണ് ശാലു പുന്നൂസ്.  മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ്മാരായ അനുവും ശാലുവും റീജിയണൽ ഡയറക്ടർ ആയ ലിജോ ജോർജിന് ശക്തമായ പിന്തുണ നൽകുന്നു.

പ്രവാസി ചാനലിന്റെ അവതാരക ആയി ആയി അൻസു ആലപ്പാട്ടിനെയാണ് തിരഞ്ഞെടുത്തത് അൻസു ആലപ്പാട്ട് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഫീൽഡിൽ ജോലി ചെയുന്നു. അൻസു ആലപ്പാട്ട് വിവിധ പ്രോഗ്രാമുകളുടെ എംസിയായി പ്രവർത്തിച്ചു ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച ആളാണ്.   കഴിഞ്ഞ 20 വർഷത്തിലേറെ ആയി യുവാക്കളുടെ പ്രതീകമായ ജസ്റ്റിൻ ജോസ് ചാനലിന്റെമറ്റൊരു അവതാരകനാകും.   യു എസ്  പോസ്റ്റൽ സർവീസ് രംഗത്തു പ്രവർത്തിക്കുന്ന ജസ്റ്റിൻ ഫിലാഡൽഫിയ ആർസിനൽ സോക്കർ ക്ലബ്ബിന്റെ കോഓർഡിനേറ്റർ ആണ്.  എയ്റോ ഡിജിറ്റൽ എന്ന സ്ഥാപനത്തിന്റെ ഉടമയും, ഫിലാഡൽഫിയ ഷെരിഫ് ആയും പ്രവർത്തിക്കുന്ന റോബിൻ ഡാൻ സാമുവേൽ ഫോട്ടോഗ്രാഫിയിലും വീഡിയോ കാമറയിലും, കൂടാതെ നിർമ്മാതാവായും തന്റെ പ്രാഗൽഭ്യം തെളിയിച്ച വ്യെക്തിയാണ്. ചാനലിന്റെ ഡി.ഓ.പി ആയി സ്ഥാനമേല്ക്കുന്നു.

ജനുവരി 22 നു ഞായറാഴ്ച 5 മണിക്ക്, ഫിലാഡൽഫിയയിലെ മയൂര റെസ്റ്റോറന്റിൽ വെച്ച് നടക്കുന്ന ഔദോഗികമായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രതിഭകൾ, കൂടാതെ മുഖ്യധാരാ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണ്.

ഇതോടൊപ്പം തന്നെ മീഡിയ ആപ്പ് യു എസ് യുടെ ഔദോഗികമായ ലോഞ്ചും നടത്തുന്നതാണ്.  തികച്ചും സൗജന്യമായി ആപ്പിൾ-ഗൂഗിൾ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്ന ഏറ്റവും നൂതനമായ ‘മീഡിയ ആപ്പ് യു എസ് എ’ യിലൂടെയും, കൂടാതെ WWW.PRAVASICHANNEL.COM എന്ന വെബ്‌സൈറ്റിൽ കൂടിയും തൽക്ഷണം ചാനൽ 24 മണിക്കൂറും  ലോകത്തെവിടെ നിന്നും കാണാനുള്ള സംവിധാനം ഒരുങ്ങി കഴിഞ്ഞു.

“പ്രാദേശിക തലത്തിൽ കൂടുതൽ  പ്രതിനിധ്യത്തിനും, ചാനൽ കാര്യങ്ങൾ ക്രോഡീകരിചു കൊണ്ടും പ്രവാസി ചാനൽ വിപുലീകരിക്കുക” എന്ന ആശയം സുനിൽ ട്രൈസ്റ്റാർ പങ്കുവച്ചപ്പോൾതന്നെ അതിന്റെ സാധ്യതകൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു, ലിജോ ജോർജ് പറഞ്ഞു.  ഫിലാഡൽഫിയ കൂടാതെ പെൻസിൽവാനിയയിലെ വിവിധ ഇടങ്ങളിലുള്ള മലയാളികളുടെ സമൂഹത്തിൽ നടക്കുന്ന പ്രോഗ്രാമുകളും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here