അനുപമ ശ്രീജേഷ്

അരിസോണ : – KHNA  അരിസോണ ചാപ്റ്ററിന്റെ ശുഭാരംഭവും വിഷുആഘോഷങ്ങൾ ഏപ്രിൽ ഏപ്രിൽ 22ന്  വിപുലമായ പരിപാടികളോട്കൂടി ആഘോഷിച്ചു.  

കുസൃതി ചിരി കാട്ടി നിൽക്കുന്ന കണ്ണൻ്റെ മുന്നിൽ ഓട്ടുരളിയിൽ കായ് ഫലങ്ങളും ,പഴ വർഗ്ഗങ്ങളും,കൊന്ന പൂവിനെ വെല്ലുന്ന മഞ്ഞ പൂക്കളും, വാൽകണ്ണാടിയും, കോടി മുണ്ടും എന്ന് വേണ്ട സാമ്പ്രദായിക രീതിയിൽ തന്നെ വിഷുകണി ഒരുക്കിയും,മിന്നുന്ന കലാപ്രകടനങ്ങളും,ഇലയിൽ വിളമ്പിയ ഗംഭീരമായ വിഷു സദ്യയുമായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക അരിസോണ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അരിസോണയിൽ നടന്ന ശുഭാരംഭം,വിഷു ആഘോഷങ്ങൾ ജന ഹൃദയങ്ങൾ കീഴടക്കി.

നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന  ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തിയത് KHNA പ്രസിഡൻ്റ് ശ്രീ G K പിള്ള  കൺവെൻഷൻ ചെയർ ശ്രീ രഞ്ജിത്ത് പിള്ള, എന്നീ ദേശീയ നേതാക്കൾ ആയിരുന്നു. ഇവരോടൊപ്പം KHNA വൈസ് പ്രസിഡൻ്റ് ശ്രീ ഷാനവാസ് കാട്ടൂർ,KHNA മുൻപ്രസിഡൻ്റ് ശ്രീ Dr.സതീഷ് അമ്പാടി, KHNA ബോർഡ് മെമ്പർമരായ ശ്രീ ശ്രീജിത്ത് ശ്രീനിവാസൻ,ദിലീപ് പിള്ള,KHNA അരിസോണ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ ബാബു തിരുവല്ല എന്നിവരും പങ്കെടുത്തു. ചടങ്ങിന് സ്വാഗതം ആശംസിച്ചത് KHNA കിഡ്സ് ഫോറം പ്രസിഡൻ്റ് ശ്രീ സജിത്ത് തൈവളപ്പിൽ നന്ദി പ്രകാശനം KHNA വനിത
ഫോറം പ്രസിഡൻ്റ് ശ്രീമതി രശ്മി മേനോൻ എന്നിവരാണ്.

ഏപ്രിൽ 22ന് അരിസോണയിൽ നടന്ന ചടങ്ങിൽ ശ്രീമതി പൂർണിമ ശ്രീകല,ശ്രീമതി കാർത്തിക ലക്ഷ്മി ശ്രീമതി അനുപമ ശ്രീജേഷ് എന്നിവർ അവതാരകരായി എത്തി.

ഇരുപതോളം വനിതകൾ അണിനിരന്ന തിരുവാതിര കളി, കേരളത്തിൻ്റെ തനതു  ചെണ്ട മേളം , ക്ലാസ്സിക്കൽ നൃത്തങൾ,മറ്റു നൃത്ത നൃത്തേതര കലാ പരിപാടികൾ, എന്നിങ്ങനെ വർണ വൈവിധ്യമാർന്ന പരിപാടികൾ ആസ്വാദക പ്രശംസ പിടിച്ചു പറ്റി. വാഴയിലയിൽ ഇരുപത്തിയഞ്ചോളം വിഭവങ്ങൾ നിരത്തിയ മനോഹരമായ സദ്യ ആണ് KHNA ഭാരവാഹി കൂടി ആയ ശ്രീ ഗിരീഷ് പിള്ളയുടെ നേതൃത്വത്തിൽ നടന്നത്. തികച്ചും സൗജന്യമായി നടത്തിയ പരിപാടി ഏറെ ആസ്വാദക പ്രശംസ ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here