ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോ  ജൂലൈ 2 ഞായറാഴ്ച  ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.

2023 – ലെ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാൾ  ശുശ്രൂഷകൾ  കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ  മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

ജൂലൈ 2  ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും, വർണ്ണശഭളമായ റാസയും, ശ്ലൈഹീക വാഴ്‌വിനു ശേഷം വിഭവസമൃദ്ധമായ സ്നേഹ വിരുന്നോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
ഇന്ത്യയുടെ അപ്പോസ്തോലനായി നിയോഗിക്കപ്പെട്ട പരിശുദ്ധ മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ. ജോൺസൺ പുഞ്ചക്കോണം, ട്രസ്റ്റി മിസ്റ്റർ. തോമസ് വറുഗീസ്, സെക്രട്ടറി മിസ്റ്റർ ബ്ലസ്സൺ വർഗ്ഗീസ്‌ എന്നിവർ അറിയിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് :
റവ.ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി) (346) 342 -9998
മിസ്റ്റർ. തോമസ് വറുഗീസ്  (ട്രസ്റ്റീ) (832 ) 875 -4780
മിസ്റ്റർ ബ്ലസ്സൺ വർഗ്ഗീസ്‌‌ (സെക്രട്ടറി) (281) 300-6395 

www.houstonstmarys.com

LEAVE A REPLY

Please enter your comment!
Please enter your name here