പി പി ചെറിയാൻ

ഗാർലാൻഡ് (ഡാളസ് ) :ഡാളസ് കേരള  അസോസിയേഷൻ അമേരിക്കയുടെ  ഇരുന്നൂറ്റി നാൽപത്തി ആറാമതു അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു . 1776 ജൂലൈ നാലിന് പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്ന് ബ്രിട്ടൻറെ നിയന്ത്രണ – ഉടമസ്ഥാവകാശത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ . ആഘോഷങ്ങൾ രാജ്യം മുഴുവൻ അരങ്ങേറുമ്പോൾ ഡാളസ് കേരള  അസോസിയേഷനും  സ്വാതന്ത്ര്യദിനം ആഘോഷത്തിന്റെ  ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു

ചൊവാഴ്ച രാവിലെ അസോസിയേഷൻ ഓഫിസിനു  മുൻപിൽ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ  ദേശീയ പതാകയുയർത്തി.അമേരിക്ക ബ്രിട്ടീഷ് രാജഭരണത്തിൽ നിന്ന് മോചനം നേടുകയും ബ്രിട്ടൻറെ രാഷ്ട്രീയാധികാരം അവസാനിപ്പിക്കുകയും ചെയ്തുവെന്നും . പതിമൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് സ്വാതന്ത്ര്യം നേടിയതിൻറെ ഓർമ്മക്കായി ജൂലൈ നാലിന് രാവിലെയും വൈകുന്നേരവും 13 ആചാരവെടികൾ മുഴക്കിയാണ്, അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നു  പ്രസിഡന്റ് ചൂണ്ടിക്കാട്ടി.തുടർന്ന് അമേരിക്കൻ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.

ഐ വര്ഗീസ് , ജോസഫ് ജോർജ് വിലങ്ങോലിൽ ,മൻജിത് കൈനിക്കര , ഡാനിയേൽ കുന്നേൽ ,രാജൻ ഐസക് , ടോമി നെല്ലുവേലിൽ ,സെബാസ്റ്യൻ പ്രാകുഴി ,കോശി പണിക്കർ തുട്ങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു , സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദി പറഞ്ഞു . പങ്കെടുത്ത എല്ലാവരും മധുരം ഉൾപ്പെടെ ലഘു ഭക്ഷണം ആസ്വദിച്ചാണ് പിരിഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here