മേരിലാന്റ്:ബാൾട്ടിമോറിലെ മലയാളികൾ ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തക സംഘടനയായ മേഴ്സി ഫുൾ ചാരിറ്റി, മരിച്ചിട്ടും മരിക്കാതെ ജനഹൃദയങ്ങളിൽ ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ യോഗം നടത്തി. പ്രസിഡണ്ട് ജോയി കൂടാളി അധ്യക്ഷനായ ചടങ്ങിൽ ജനങ്ങൾക്ക് ഒപ്പം സഞ്ചരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി എന്ന് സെക്രട്ടറി സാജു മർക്കോസ് തന്റെ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. മറ്റൊരു ഡയറക്ടർ ആയ ജോസ് പറനിലം ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവും ഒത്ത് തനിക്കും തന്റെ കുടുംബത്തിനും നേരിട്ടുള്ള ബന്ധവും അനുഭവങ്ങളും പങ്കുവെച്ചു. ഗിവർ നന്ദി പറഞ്ഞു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനകീയ നേതാവിന്റെ ഓർമ്മക്ക് മുന്നിൽ മേഴ്‌സിഫുൾ ചാരിറ്റിയുടെ പ്രണാമം അർപ്പിച്ച് യോഗം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here