മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പിന്തുണയുമായി യുവസംരംഭകൻ നോഹ ജോർജ് . ന്യൂയോർക്കിലെ കോൻഗേഴ്സിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിൻറെ മാനേജിങ് മെമ്പർ ആണ് നോഹ ജോർജ്.

2020 ൽ ആരംഭിച്ച ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് , ബോഡി വർക്ക് സ്ഥാപനമായി ആരംഭിച്ചു . മൂന്ന് വർഷം പിന്നിടുമ്പോൾ മെക്കാനിക്കൽ റിപ്പേറുകൾ , വീൽ അലൈമെന്റ്, കാർ ഡീറ്റൈൽ, കാലിബ്രേഷൻ സർവീസസ് , ന്യൂ ടയേഴ്‌സ് , NYS DMV ഇൻസ്‌പെക്ഷൻ സർവീസ് , UHAUL സർവീസ് എന്നിവയും ആരംഭിച്ചു.. എല്ലാ ഇൻഷുറൻസ് കമ്പനികൾ തമ്മിലുള്ള ബന്ധം – ക്ലെയിമുകൾ ദൃതഗതിയിൽ തീർപ്പാക്കാൻ സംവിധാനം .

എല്ലാ കമ്മ്യൂണിറ്റികളുമായി മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നതാണ് ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിൻറെ വിജയരഹസ്യമെന്ന് നോഹ ജോർജ്‌ പറയുന്നു. നിലവിലുള്ള കസ്റ്റമേഴ്സ് നൽകുന്ന പിന്തുണയും അവർ പരിചയപ്പെടുത്തുന്ന പുതിയ കസ്റ്റമേഴ്‌സും ഈ സ്ഥാപനത്തിന്റെ കരുത്താണെന്നും നോഹ കൂട്ടിച്ചേർത്തു .

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് – ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് – ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ – പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ – വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ – ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654

LEAVE A REPLY

Please enter your comment!
Please enter your name here