ഡോൺ തോമസ് (പി.ആർ.ഓ)

ന്യൂ യോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ വാർഷിക ഫാമിലി നൈറ്റും ബാങ്കറ്റും നവംബർ 25-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. ന്യൂ യോർക്ക് എൽമണ്ടിൽ ഉള്ള വിൻസെന്റ് ഡിപോൾ സീറോ മലങ്കര കാത്തോലിക് പള്ളിയുടെ (ST. Vincent Depaul Syro-Malankara Catholic Cathedral, 500 Depaul Street, Elmont, NY 11003) ഹാളിൽ ആണ് പരിപാടികൾ അരങ്ങേറുന്നത്.

ഇന്ത്യൻ കോൺസൽ ഫോർ കമ്മ്യൂണിറ്റി അഫൈർസ് എ.കെ. വിജയകൃഷ്‌ണൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഫാമിലി നൈറ്റിൽ ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ഫൊക്കാന ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രമുഖരും പങ്കെടുക്കും. ബാങ്കറ്റ് ഡിന്നറിനോടൊപ്പം, ഡാൻസ്, സംഗീത സന്ധ്യ, ഫാഷൻ ഷോ തുടങ്ങി വിവിധ കലാപരിപാടികളും അവതരിക്കപ്പെടും.

പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആയി ഇതിനകം മാറുകയും ചെയ്തു. അതിൻറെ കമ്മിറ്റിയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ അവസാന വർഷത്തിലേക്കു കടക്കുമ്പോൾ ഫാമിലി നൈറ്റ് ഒരു വൻ വിജയമാക്കുന്നതിന് ഏവരെയും ഇതിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് അസോസിയേഷൻ പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി സിബു ജേക്കബ്, ട്രഷറർ സജു തോമസ്, വൈസ് പ്രസിഡന്റ് സാം തോമസ്, ജോയിൻറ് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു.

പ്രോഗ്രാമുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗ്രാൻഡ് സ്പോൺസർമാരായ രാജ് ഓട്ടോ സെൻറർ, ബിഗ് ആപ്പിൾ കാർ വാഷ് എന്നിവരോടൊപ്പം ഇവൻറ് സ്പോൺസറായി ലാഫി റിയൽ എസ്റ്റേറ്റ് ജോർജ് കൊട്ടാരം, നോർത്ത് സ്റ്റാർ റിയൽ എസ്റ്റേറ്റ് റോബി വര്ഗീസ്‌, ജോസ് ജേക്കബ് ക്യാഷ് ബയേഴ്‌സ്‌ ലോങ്ങ് ഐലൻഡ്, അൽ സബീഹാ ഫിഷ് മാർക്കറ്റ്, നൈമ കമ്മിറ്റി മെമ്പർ ജെയ്സൺ ജോസഫ്, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ അജു ഉമ്മൻ എന്നിവരാണ്.

ഫാമിലി നൈറ്റ് പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണ്. പ്രസിഡന്റ് ലാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ ക്രമീകരണങ്ങളും നടത്തിവരുന്നു. പ്രോഗ്രാം കോർഡിനേറ്റർസ് ആയി ജേക്കബ് കുരിയൻ, രാജേഷ് പുഷ്പരാജൻ, ബിബിൻ മാത്യു, അനിയൻ മൂലയിൽ എന്നിവരും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ലാജി തോമസ്: 516-849-0368
സിബു ജേക്കബ്: 646-852-2302

LEAVE A REPLY

Please enter your comment!
Please enter your name here