ന്യൂ യോർക്കിൽ നിന്ന് മഡ്രിഡിലേക്കു പറന്നുയർന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ പൊട്ടൽ കണ്ടതിനെ തുടർന്നു വിമാനം ബോസ്റ്റണിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാത്രി മാസച്യുസെറ്സ് തീരത്തിനു 250 മൈൽ അകലെ വച്ചാണ് ഒരു യാത്രക്കാരൻ  പൊട്ടൽ കണ്ടെത്തിയത്.

‘കേടുപാടുകൾ സംബന്ധിച്ച്’ ബോയിങ് 777 വിമാനം ബോസ്റ്റണിലെ ലോഗൻ എയർപോർട്ടിൽ ഇറക്കേണ്ടി വന്നുവെന്നു അമേരിക്കൻ എയർലൈൻസ് അറിയിച്ചു. രാത്രി 10:40നു വിമാനം ബോസ്റ്റണിൽ സുരക്ഷിതമായി ഇറങ്ങി. ആളപായം ഒന്നുമില്ല.

രാത്രി ബോസ്റ്റണിൽ കഴിഞ്ഞ യാത്രക്കാർ വ്യാഴാഴ്ച ഉച്ചതിരിഞ്ഞു മഡ്രിഡിലേക്കു പറക്കുമെന്നു കമ്പനി പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിന് അവർ മാപ്പു ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here