ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുര്‍ബാനയുടെ തിരുന്നാള്‍ ദിവസമായ മെയ് 26 വ്യാഴാഴ്ച വൈകുന്നേരം 7.00 നുള്ള ദിവ്യബലിയോടെ ആരംഭിക്കും.

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇദം പ്രദമായി ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധന ഈവര്‍ഷം, ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് കുരുണയുടെ വര്‍ഷം പ്രമാണിച്ച് കുരുണയെ അടിസ്ഥാനമാക്കിയുള്ള ശുശ്രൂഷകളും, ദമ്പതിമാര്‍ക്കും കുടുംബങ്ങള്‍ക്കുവേണ്ടിയും, സന്യസ്തര്‍ക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ഷിക്കാഗോ ക്‌നാനായ കത്തോലിക്ക വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. ബാബു മടത്തിപറമ്പില്‍, റവ. ഫാ. പോള്‍ ചാലിശ്ശേരി, അസി. വികാരി റവ. ഫാ. ജോസ് ചിറപ്പുറത്ത്, തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങള്‍, മിനിസ്ട്രികള്‍, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ് ആരാധനക്ക് നേതൃത്വം നല്‍ക്കുന്നത്. എല്ലാദിവസവും ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ദിവ്യകാരുണ്യ ധ്യാനം, അഭിഷേക പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്ച വൈകുന്നേരം 5.00 ന് മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. പോള്‍ ചാലിശ്ശേരി, ഫൊറോനാ ഇടവക വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, എന്നിവരുടെ സഹകാര്‍മികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും സമാപനവും നടക്കും. ഇടവകയുടെ പത്താം വാഷികത്തില്‍, ദൈവത്തിന്റെ കരുണയുടെ മുമ്പില്‍ കൂപ്പുകരങ്ങളോടെ ആരാധിക്കുവാനും, തിരുവചനങ്ങള്‍ ശ്രവിക്കുവാനും, കരുണയുടേയും ജൂബിലിവര്‍ഷത്തിന്റേയും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നുവെന്ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത്, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ഫിലിപ്പ് പുത്തെന്‍പുരയില്‍, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

Newsimg1_66266391

LEAVE A REPLY

Please enter your comment!
Please enter your name here