ഇല്ലിനോയ്‌സ്: മിനിമം വേതനം 15 ഡോളര്‍ ആക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മെക്കഡോള്‍സ് ജീവനക്കാര്‍ ഇല്ലിനോയ്‌സ് ആസ്ഥാനത്തു നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

വ്യാഴാഴ്ച നടക്കുന്ന ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ മീറ്റിങ്ങിനു മുമ്പു വളരെ ആസൂത്രിതമായാണ് ജീവനക്കാര്‍ ബുധനാഴ്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. 2012 മുതലാണ് മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട്  ജീവനക്കാര്‍ പ്രതിഷേധ പ്രകടനങ്ങളും, പണിമുടക്കും ആരംഭിച്ചത്. 1.67 മില്യണ്‍ ജീവനക്കാരാണ് മെക്ക്‌ഡൊണാള്‍ഡ്‌സ് വ്യവസായ ശൃംഖലയിലുള്ളത്.
2016 ആദ്യ ക്വാര്‍ട്ടറില്‍ 1.1 ബില്യണ്‍ ഡോളറാണ് 5.9 ബില്യണ്‍ ഡോളറിന്റെ കച്ചവടത്തിലൂടെ മെക്ക്‌ഡൊണാള്‍ഡ് മിച്ചം ഉണ്ടാക്കിയത്. ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. ഇല്ലിനോയ്‌സ് ഓക്ക് ബ്രൂക്കിലാണ് മെക് ഡൊണാള്‍ഡ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. 2016 ലെ ആദ്യ പ്രതിഷേധത്തിന്റെ തുടക്കം കുറിച്ചതായിരുന്നു ബുധനാഴ്ച നടന്ന സമരം.

പി.പി.ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here