ശ്രീ . പിണറായി വിജയൻറെ നേതൃത്തത്തിലുള്ള  പുതിയ മന്ത്രിസഭയുടെ മാധ്യമ ഉപദേഷ്ടാവായി  നിയമിതനായ മുൻനിര മാധ്യമ പ്രവർത്തകനും കൈരളി ടീവി മാനേജിംഗ് ഡയരക്ടർഉം  അമേരിക്കൻ മലയാളികള്ക് സുപരിചതനായ ശ്രീ . ജോൺ ബ്രിട്ടാസിനെ ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ് നോര്ത്ത് അമേരിക്ക അഭിനന്ദിച്ചു . ‘പുർണമായും ഇതൊരു ഹൊണറരി , പ്രതിഫലം പറ്റാതയുള്ള  പദവി ആണന്നു അദ്ദേഹം പ്രസ്‌ ക്ലബിനോട് പറഞ്ഞു’.  ഇന്ത്യ പ്രസ്‌ ക്ലബ്‌ രുപികൃതമായ അന്ന് മുതൽ പ്രസ്‌ ക്ലബ്ബിന്റെ സുഹൃത്തും വഴികാട്ടിയും ആകുന്ന ജോൺ ബ്രിട്ടാസ്,  തീര്ച്ചയായും ബ്രിട്ടാസിന് ലഭിച്ച ഈ പദവിയിൽ ഞങ്ങളും സന്തോഷം പങ്കിടുന്നുവെന്നു ഇന്ത്യ പ്രസ്‌ ക്ലബ്‌ അംഗങ്ങൾ പറഞ്ഞു . ഇടതു പക്ഷത്തിനെ   അധികാരത്തിൽ വരുവാൻ പിന്തുണച്ച തെരഞ്ഞടുപ്പ് പ്രചരണ വാചകമായ  ‘ എൽ . ഡി . ഫ് വരും എല്ലാം ശരിയാകും ‘ എന്നത് ജോൺ ബ്രിട്ടാസിന്റെ മനസ്സിൽ ഉദിച്ച ആശയമായിരിന്നു.

ഇന്ത്യ പ്രസ്‌ ക്ലബ്‌ 2008, 2013, 2015 വർഷങ്ങളിൽ നടത്തിയ നാഷണൽ കോൺഫറൻസിൽ ശ്രീ ജോൺ ബ്രിട്ടാസ് പങ്കടുത്തിരുന്നു.  മാധ്യമ രംഗത്ത്  തന്റെതായ കഴിവ് തെളിയിച്ച ജോൺ ബ്രിട്ടാസിന്  ബഹുമാന സൂചകമായി മാധ്യമ രത്ന പുരസ്കാരം നല്കി കഴിഞ്ഞവർഷം ഇന്ത്യ പ്രസ്‌ ക്ലബ്‌  ആദരിക്കുകയുണ്ടായി. അനുമോദന യോഗത്തിൽ ഇന്ത്യ പ്രസ്‌ ക്ലബ്ബിന്റെ നാഷണൽ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ്‌   ശിവൻ മുഹമ്മ ,  ജനറൽ സെക്രടറി ജോർജ് കാക്കനാട്ട്, ട്രഷറർ ജോസ് കാടപുറം , വൈസ് പ്രസിഡണ്ട്‌ രാജു പള്ളത്ത് , ഉപദേശക സമിതി ചെയർമാൻ ടാജ്  മാത്യു,  ജോയിന്റ് സെക്രടറി പി .പി ചെറിയാൻ, ജോയിന്റ് ട്രഷറർ  സുനിൽ തൈമറ്റം , പ്രസി: ഇലക്റ്റ് മധു കൊട്ടാരക്കര, ജിമോൻ ജോർജ് , ജെയിംസ് വർഗിസ് തുടങ്ങിയവർ പങ്കടുത്തു .

വാർത്ത  തയാറാക്കിയത്  പി .പി ചെറിയാൻ, ഡാളസ്

award

LEAVE A REPLY

Please enter your comment!
Please enter your name here