ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ കുടുംബ കലഹത്തെ തുടർന്ന് രണ്ട് പെൺമക്കളെ വെടിവച്ചു കൊന്നശേഷം പൊലീസിനു നേരെ തോക്ക് ചൂണ്ടി പുറത്തിറങ്ങിയ മാതാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഫോർട്ട്ബെന്റ് പൊലീസാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്.

ജൂൺ 24 വെളളി വൈകിട്ട് 5 മണിക്കാണ് സംഭവം. 42 രണ്ട് വയസുളള ക്രിസ്റ്റി ഷീറ്റ്സ് മക്കളായ ടെയ് ലർ ഷീറ്റ്സ്(22) മാഡിസൺ ഷീറ്റ്സ് (17) എന്നിവർക്കു നേരെയാണ് വെടിയുതിർത്തത്. സഹോദരിമാരാണെങ്കിലും ഇരുവരും സ്നേഹിതരായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഇവരുടെ പിതാവ് ഉണ്ടായിരുന്നു. വെടിവയ്ക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും മാതാവ് നിർദാഷിണ്യം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മക്കൾ പിതാവിനേയും കുട്ടി പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ടെയ് ലർ കുഴ‍ഞ്ഞു വീണു. മാഡിസൺ പിൻവശത്താണ് വെടിയേറ്റത്.

ക്രിസ്റ്റിയും ഭർത്താവും വിവാഹമോചനം നേടിയിരുന്നു. ഈയ്യിടെ വീണ്ടും ഒന്നിച്ചു. സംഭവ സ്ഥത്ത് പൊലീസ് എത്തിയപ്പോൾ തോക്ക് കയ്യിലെടുത്തു പുറത്തുവരാൻ ശ്രമിച്ച ക്രിസ്റ്റിയോട് തോക്ക് താഴെ ഇടാൻ ആവശ്യപ്പെട്ടെങ്കിലും ഉത്തരവ് അനുസരിക്കാതിരുന്നതാണ് വെടിവയ്ക്കുവാൻ പൊലീസിനെ പ്രേരിപ്പിച്ചത്. വെടിയേറ്റവരെ ടെക്സാസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ

mother-christina.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here