കാലിഫോര്‍ണിയ: ജനിച്ചു മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു പിറ്റ്ബുള്‍ അക്രമിച്ചു കൊലപ്പെടുത്തിയ ദയനീയ സംഭവം ഷെറിഫ് ഓഫീസില്‍ നിന്നും അറിയിച്ചു.

ഫ്രെസ്‌നൊ പോലിസ് ഡിപ്പാര്‍ട്ടമെന്റ് അതിര്‍ത്തിയില്‍ തിങ്കളാഴ്ച (ജൂണ്‍ 27) 12.30 നായിരുന്നു സംഭവം. അപകടകാരികളല്ലാത്ത നായ്ക്കളെ പുറത്ത് കെട്ടിയിട്ടുണ്ടെന്നായിരുന്നു മാതാവ് കരുതിയിരുന്നത്. വീടിന്റെ വാതില്‍ തുറന്നിട്ട് മുപ്പത്തിമൂന്നുകാരിയായ മാതാവ് കുട്ടിയെ സോഫയില്‍ കിടത്തി ഏതാനും നിമിഷങ്ങള്‍ പുറത്തുപോയി. ഇതിനകം പുറത്തുകിടന്നിരുന്ന നായ്ക്കള്‍ അകത്തു കടന്ന് കുട്ടിയെ കടിച്ചു കീറുകയായിരുന്നു.

ശബ്ദം കേട്ട് മാതാവ് ഓടിയെത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിന്റെ സമീപത്തുനിന്നും നായ്ക്കള്‍ മാറിയിരുന്നു. കുട്ടിയെ ഉടനെ കമ്മ്യൂണിറ്റി റീജിയണ്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പിറ്റ്പുളില്‍ ഒരെണ്ണം അപകടകാരിയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവും, സഹോദരനും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിനുശേഷം രണ്ടു നായ്ക്കളേയും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. നിര്‍ഭാഗ്യകരമായ ഒരു സംഭവമാണിതെന്ന് പോലീസ് പറഞ്ഞു. നായ്ക്കളുടെ അക്രമണത്തില്‍ മുതിര്‍ന്നവരും കുട്ടികളും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ നിരവധിയായിരുന്നു. നായ്ക്കള്‍ എപ്പോഴാണ് പ്രകോപിതരാവുക എന്ന് പ്രവചിക്കുക അസാധ്യമായി. പട്ടികളെ വളര്‍ത്തുന്ന വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here