വാഷിംഗ്ടണ്‍: ഐകിയ സ്റ്റോറില്‍ വിറ്റഴിച്ച 29 മില്യണ്‍ ചെസ്റ്ററും, ഡ്രോയറും ആറുകുട്ടികളുടെ മരണത്തിനും, മൂന്നു ഡസനോളം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായതിനെ തുടര്‍ന്ന് തിരികെ വിളിച്ചതായി വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ന്(ജൂണ്‍ 28) നടത്തിയ പത്രസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.

ചുമരിനോടു ചേര്‍ത്ത് വെക്കുന്നതിലുണ്ടായ നിര്‍മ്മാണ പിഴവാണ് മറിഞ്ഞു വീണ കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് സ്വീഡിഷ് റീടെയ്ല്‍ സ്ഥാപനമായ ഐക്കിയ പറയുന്നു.

യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ വിറ്റ 23.5 അടിയിലധികം ഉയരം വരുന്ന ചെസ്റ്ററും, 29.5 ഇഞ്ച് ഉയരമുള്ള ഡ്രോയറും ഉടനെ അതത് റീടെയ്ല്‍ ഷോപ്പുകളില്‍ തിരിച്ചു കൊണ്ടുവരണമെന്ന് ഫെഡറല്‍ സേഫ്റ്റി അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2002 മുതല്‍ 2016 വരെ നിര്‍മ്മിച്ചവയാണ് തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ വീട്ടില്‍ സൂക്ഷിക്കുവാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് തുക തിരികെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് IKEA യുടെ സ്‌റ്റോറുകളുമായി ബന്ധപ്പെടേണ്ടതാണ്

LEAVE A REPLY

Please enter your comment!
Please enter your name here