അടിമാലി: ജെ.സി.ഐ അടിമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി മീറ്റിംഗ് നടന്നു. റ്റി.കെ.ജി ഗ്രാന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മീ‍റ്റിംഗില്‍ ജെ.സി.ഐ അടിമാലി യൂണിറ്റ് പ്രസിഡന്റ് നിധിഷ് അടിമാലി അധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോണ്‍ല്‍ വൈസ് പ്രസിഡന്റ് അനീഷ്.പി.വര്‍ഗീസ് ചീഫ് ഗസ്റ്റ് ആയിരുന്നു. ‘മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം‘ എന്ന വിഷയത്തെ ആസ്പദമാക്കി പെരുമ്പാവൂര്‍ ലൈഫ് എക്സല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളായ അഡ്വ.മനോജ് കുമാര്‍, ശ്രീജിത്ത് മോഹന്‍, സുരേഷ് ബാബു‍, മിന്റാ സോണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ വിവിധ കലാപാരിപാടികളും മീറ്റിംഗില്‍ അരങ്ങേറുകയുണ്ടായി. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ തദവസരത്തില്‍ ചീഫ് ഗസ്റ്റ് അനീഷ്.പി.വര്‍ഗീസ് വിതരണം ചെയ്തു. യൂണിറ്റിലെ മാതാപിതാക്കളും മക്കളും ഒന്നിച്ച് പങ്കെടുത്ത വര്‍ണശബളമായ മീറ്റിംഗിന് സോണല്‍ കോര്‍ഡിനേറ്റര്‍ മിര്‍സാ.ജി, എല്‍ദോ.പി.ഏലിയാസ്, അര്‍ജുന്‍.കെ.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ മീറ്റിംഗ് സമാപിച്ചു.

AD

LEAVE A REPLY

Please enter your comment!
Please enter your name here