ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘനകളിലൊന്നായ കോട്ടയം ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വസന്തോല്‍സവം 2016 വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി വന്‍വിജയമായി.

സ്റ്റാഫോഡ് സെന്റ് തോമസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 25ന് നടത്തിയ പരിപാടികള്‍ പ്രസിഡന്റ് എസ്.കെ. ചെറിയാന്‍, സെക്രട്ടറി മോന്‍സി കുര്യാക്കോസ്, ട്രഷറര്‍ ബാബു ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.

കോട്ടയം ക്ലബിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ജേക്കബ് ജോണ്‍(സാബു) ന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. കോട്ടയം ക്ലബിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെപറ്റി പ്രസിഡന്റ് എസ്.കെ.ചെറിയാന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിച്ചു. റോഷി സി. മാലത്ത്, ലക്ഷ്മി പീറ്റര്‍, രാഹുല്‍ മാര്‍സ്, സുഗു ഫിലിപ്പ്, രേഷ്മ തുടങ്ങിയവര്‍ ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങളും സുനന്ദ പെര്‍ഫോമിംഗ് ആര്‍ട്‌സ്, ലക്ഷ്മി ഡാന്‍സ് അക്കാഡമി, ദീപ്തി കുര്യാക്കോസ്, കീര്‍ത്തി കുര്യാക്കോസ്, ക്രിസ്റ്റിന്‍ ചാണ്ടി, ജസ്റ്റിന്‍ ചാണ്ടി, ജനി ജോര്‍ജ്ജ്, അലക്‌സി ജോയി, അലീഷ്യാ യോയാക്കി, എല്‍മാ ആന്‍ഡ്രൂസ്, സൂസന്‍ ആന്‍ഡ്രൂസ് തുടങ്ങിയവരുടെ നയന മനോഹരമായ നൃത്തങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.

സുശീല്‍ വര്‍ക്കല, സുഗു ഫിലിപ്പ് ടീമിന്റെ മിമിക്രിയും, സ്‌കിറ്റും കാണികളുടെ കയ്യടി നേടി. ദീപ്തി കുര്യാക്കോസ്, എല്‍മ ജേക്കബ് എന്നിവര്‍ എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്ത സുഗു ഫിലിപ്പിനെയും ആന്‍ഡ്രൂസ് ജേക്കബിനെയും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു.

സെക്രട്ടറി മോന്‍സി കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ടും, പുതുമനിറഞ്ഞ വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ കൊണ്ടു ശ്രദ്ധേയമായ വസന്തോത്സവം ഹൃദ്യവും ആസ്വാദ്യകരവുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here