ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും ഉള്ള പോസ്റ്റല്‍ ഓഫീസുകളിലും പ്ലാന്റുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി നടത്തിവരാറുള്ള പിക്‌­നിക് ഈ വര്‍ഷം ആഗസ്റ്റ് പതിമൂന്നാം തീയതി ശനിയാഴ്ച ഗ്ലെന്‍വ്യൂവിലുള്ള ഇന്‍ഡ്യന്‍ ട്രെയില്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നതാണ്.

രാവിലെ 11 മണിക്കാണ് പിക്‌­നിക് ആരംഭിക്കുന്നത്. എല്ലാ പോസ്റ്റല്‍ മലയാളി ജീവനക്കാരും കുടുംബസമേതം പിക്‌­നിക്കില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. ബിന്‍സ് വെളിയത്തുമാലില്‍, സോമി അച്ചേട്ട്, ജോണ്‍സന്‍ കൂവക്കട, സിബി ചൂട്ടുവേലില്‍ എന്നിവര്‍ അടങ്ങിയ കമ്മറ്റിയാണ് പിക്‌­നിക്കിന് നേതൃത്വം നല്‍കുന്നത്. ബിന്‍സ് വെളിയത്തുമാലില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here