താരപ്രഭയിൽ ഒരു അവാർഡ് നിശ കൂടി അമേരിക്കൻ മലയാളികളെ സമ്പുഷ്ടമാക്കി. ദുൽക്കറും പാർവതിയും താരങ്ങളുടെ താരങ്ങളായി. കോൺഫിഡന്റ് ഗ്രുപ്പ് -നാഫാ ചലച്ചിത്ര പുരസ്‍കാരവേദി ന്യൂയോർക്കിനു പുതിയ അനുഭവം സമ്മാനിച്ച് മലയാളി മനസുകളിലേക്കു നടന്നു കയറി. ഫ്രീഡിയ എന്റര്ടൈന്മെന്റിനുവേണ്ടി ഡോ. ഫ്രീമു വര്ഗീസ്, ഹെഡ്ജ്എന്റര്ടൈന്മെന്റിനുവേണ്ടി സജി ഏബ്രഹാം, മീഡിയ കണക്ടിനു വേണ്ടി ആനി ലിബു എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കോണ്ഫിഡന്റ് ഗ്രൂപ്പ് നാഫാ അവാ൪ഡ് നിശ ന്യൂയോർക്ക് നിവാസികൾക്കായി അവതരിപ്പിച്ചത്. മലയാള ചലച്ചിത്ര താരങ്ങൾക്കൊപ്പം അമേരിക്കയിലെ കലാകാരന്മാർക്കും അംഗീകാരം ലഭിക്കുന്ന ഒരു ചടങ്ങുകൂടിയായി നാഫാ ഫിലിം അവാർഡ് ചടങ്ങ്. 2015 ലെ മികച്ച നടനായി ചാർളിയിലെ അഭിനയത്തിന് ദുൽഖർ സൽമാനും, ചാർളി, എന്നു നിന്റെ മൊയ്തീന് എന്നെ ചിത്രത്തിലെ അഭിനയത്തിന്  പാർവതിയെയും മികച്ച നടനും നടിയുമായി തെരഞ്ഞെടുത്തു. ചാർളിയുടെ സംവിധാനത്തിന്  മാർട്ടിൻ പ്രക്കാട്ടിനെയും മികച്ച സംവിധായകനായതും തെരഞ്ഞെടുത്തു. ‘എ.ബി.സി.ഡി’ യിലെ ‘ജോണി മോനേ ജോണി, ചാർലിയിലെ സുന്ദരിപ്പെണ്ണേ എന്നെ ഗാനങ്ങൾ പാടി കാണികളെ കയ്യിലെടുക്കാനും ദുൽഖർ മറന്നില്ല. അങ്ങനെ താരനിശയിലെ താരമാകുവാനും ദുൽഖറിനും സാധിച്ചു. മലയാളികളുടെ യുവ ഗായകൻ വിജയ് യേശുദാസ് പാട്ടിന്റെ പുതു വസന്തം തീർത്തപ്പോൾ ഒപ്പം ദുൽഖറും കൂടുകയായിരുന്നു.

2015-ൽ ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിനു പുറമെ നിരവധി പുരസ്കാരങ്ങൾ ചാര്ലിയെ തേടി എത്തിയിട്ടുണ്ട്. അമേരിക്കയിൽ ലഭിക്കുന്ന ആദ്യത്തെ പുരസ്കാരം ആയിരുന്നു ദുൽഖറിന്റേത്. ഫോമാ സെക്രട്ടറി ജിബി തോമസ്,  മീഡിയ കണക്ട് പ്രതിനിധി ആനി ലിബു എന്നിവര് ചേര്ന്ന് ദുല്ഖറിന് മികച്ച നടനുള്ള അവ്വർഡ് നൽകി. മലയാളത്തെ സ്നേഹിക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കുമായി അവാർഡ് ഏറ്റുവാങ്ങുന്നതായി ദുൽഖർ പറഞ്ഞപ്പോൾ വന്പിച്ച കരഘോഷം ആയിരുന്നു. അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദം നേടിയ ദുൽഖർ ഇഷ്ടപ്പെടുന്ന  ന്യൂ യോർക്ക് നഗരത്തിൽ വച്ച് അവാർഡ് ലഭിച്ചതിൽ സന്തോഷവും അദ്ദേഹം പങ്കുവച്ചു. പല വേദിയിലും നിന്നും വളരെ വ്യത്യസ്തമായി  അമേരിക്കയിലെ കലാകാരന്മാരുടെ പ്രകടനം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും ദുൽഖർ പറഞ്ഞു. 

മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത  എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ്‌ ചിത്രത്തിലെ അഭിനയത്തിന് പാർവതിക്ക് അവാർഡ് ലഭിച്ചപ്പോൾ അത് നല്കിയതാകട്ടെ ചിത്രത്തിന്റെ പ്രൊഡ്യൂസര്മാര്കൂടിയായ രാജി തോമസ്, ബിനോയ് ചന്ത്രത്ത് എന്നിവരാണ്. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ എന്ന് നിന്റെ മൊയ്തീൻ മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടിയ സിനിമയായിരുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച “ശാരദാംബരം” എന്ന മൊയ്തീനിലെ ഗാനം പാർവതി വേദിയിൽ പാടിയതും കൗതുകമുണർത്തി.ചിത്രത്തിൻറെ നിർമ്മാതാവ് സുരേഷ് രാജിന്റെ മകൾ ശില്പ രാജ് ആണ് ഈ ഗാനം ജയചന്ദ്രനൊപ്പം സിനിമയിൽ പാടിയാഹ്റ്. ശില്പ്പരാജിനെ ചടങ്ങിൽ ആദരിച്ചിരുന്നു. ശില്പയും രാജു തോട്ടവും ചേര്ന്ന് ഈ ഗാനം പാടുകയും ചെയ്‌തു. ആദാമിന്റെ മകൻ അബു വിലൂടെ ദേശീയ അവാർഡ്നേടിയ സംവിധായകനായ സലിം അഹമ്മദാണ് മികച്ച സംവിധായകനുള്ള അവാര്ഡ് മാര്ട്ടിന് പ്രക്കാട്ടിനു നല്കിയത്. മാർട്ടിൻ മലയാള സിനിമയുടെ പുത്തൻ പ്രതീക്ഷ ആണെന്ന് സലിം പറഞ്ഞു.

സുരേഷ് രാജ്, രാജു ജോസഫ്, എന്നിവര് ചേര്ന്നാണ് മികച്ച സംഗീത സംവിധായകനുള്ള അവാര്ഡ് ഗോപി സുന്ദറിനു നൽകി. ചാർളിയുടെ സംഗീത സംവിധാനത്തിനും, മൊയ്തീന്റെ പശ്ചാത്തല സംഗീയതത്തിനുമാണ് ഗോപി സുന്ദറിനെ തെരഞ്ഞെടുത്തത്. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്.

ഫ്ലാഷ് (2007), സാഗർ എലിയാസ് ജാക്കി റീലോഡഡ് (2009), അൻവർ (2010), കാസനോവ (2012) തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു. അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു. എന്ന് നിന്റെ മൊയ്തീൻ, ചാർളി എന്നെ സിനിമകൾക്കു നിരവധി പുരസ്കാരങ്ങൾ ലഭിച്ച ശേഷമാണ് അമേരിക്കൻ മലയാളികളുടെ പുരസ്‌കാരം ലഭിക്കുന്നത്.

മികച്ച ഗായകനുള്ള അവാർഡ് വിജയ്ഫി യേശുദാസിനു ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ ഫിലിപ്പ് ചാമത്തില് നൽകി. സഹനടിക്കുള്ള അവാര്ഡ് അന്തരിച്ച കല്പനയ്ക്കുവേണ്ടി രമേഷ് പിഷാരടി നടി മാന്യയിൽ നിന്ന് ഏറ്റുവാങ്ങി. സദസ് എണീറ്റുനിന്നു കല്പ്പനയുടെ ഓർമ്മകൾക്ക് മുൻപിൽ തലകുനിച്ചപ്പോൾ അത് വികാര നിർഭരമായ നിമിഷങ്ങളായി. മികച്ച ഛായാഗ്രാഹകന് ജോമോന് ടി. ജോണിന് വേണ്ടി സുനിൽ ട്രൈസ്റ്റാറിൽ നിന്നും നടന് ജോജു ജോർജ് ഏറ്റുവാങ്ങി. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ഉണ്ണി ആറിന് ലഭിച്ചു.

നടിമാരായ ഭാവന, രമ്യ എന്നിവരുടെ ഡാൻസ് പരിപാടികൾ വളരെ നന്നായിരുന്നു. ഒപ്പം അമേരിക്കൻ മലയാളി നർത്തകി കൂടിയായ ബിന്ദ്യ പ്രസാദും സംഘവും അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഒരു പടികൂടി മുന്നിട്ടു നിന്നു. രമേഷ് പിഷാരടി, കലാഭവന് പ്രജോദ്, അയ്യപ്പ ബൈജു എന്നിവര് സ്‌കിറ്റുകൾ അവതരിപ്പിച്ചു കയ്യടി നേടി. 

അമേരിക്കയില് നിര്മ്മിച്ച ഷോര്ട്ട് ഫിലിമുകളില് മികച്ച സഹനടിക്കുള്ള മികച്ച സഹനടനുള്ള അവാര്ഡ് സിബി ഡേവിഡ്സൺ  (ഐ. ലവ് യു) ശരത് ലാൽ നൽകി.മികച്ച സഹനടി ജയയും അവാർഡ് സ്വീകരിച്ചു. മിഴിയറിയാതെ എന്ന ഷോട്ട് ഫിലിമിലെ അഭിനയത്തിന് മികച്ച നടനായ ഏബ്രഹാം പുല്ലാപ്പള്ളിക്ക്  ടോം ജോര്ജ് കോലത്തും, ജോജോ കൊട്ടാരക്കരയും ചേര്ന്ന് അവാര്ഡ് സമ്മാനിച്ചു. മികച്ച നടിയായി ഐ ലവ് യു എന്ന ഷോർട് ഫിലിമിലൂടെ തെരഞ്ഞെടുക്കപ്പെട്ട  മിഷേല് ആണ് സംവിധായകൻ ജയൻ നായർ പുരസ്കാരം നൽകി.

അമേരിക്കൻ മലയാളികളുടെ സുപ്പർ സ്റ്റാർ ആയ അക്കരക്കാഴ്ച ജോസ് കുട്ടിക്കും സജിനിക്കും  മികച്ച ജനപ്രിയ താരങ്ങൾക്കുള്ള അവാർഡ് ലഭിച്ചു. മലയാള സിനിമയിലെ ആദ്യകാല ആർട് ഡയറക്ടർ തിരുവല്ല  ബേബി ജോസ് കുട്ടിക്കും, ജോക്കറിലൂടെ മലയാളിക്ക് പ്രിയപ്പെട്ട മന്യ  സജിനിക്കും അവാര്ഡ് നല്കി. ബെസ്റ്റ് ഡയറക്ടറായ ശബരീനാഥ് (ഐ ലവ് യു) രാജു ജോസഫില് നിന്ന് സമ്മാനം ഏറ്റുവാങ്ങി.

നവാഗത സംവിധായകനുള്ള അവാര്ഡ്മി ഴിയറിയാതെയുടെ സംവിധായകന് ഓര്ഫിയസ് ജോണിന് സുനിൽ ട്രൈസ്റ്റാർ നൽകി. മികച്ച രണ്ടാമത്തെ ചിത്രം ‘അന്നൊരുനാളി’ന് വേണ്ടി രേഖ നായര്, ഷാജി എഡ്വേര്ഡില് നിന്നും പുരസ്കാരം സ്വീകരിച്ചു.  ബിജു തയ്യില്ച്ചിറയുടെ ലൈക്ക് ആന് ഏഞ്ചല് ആണ് മികച്ച ചിത്രം. മന്യ അവാർഡ് നൽകി. മിസ് ഫൊക്കന പ്രിയങ്ക നാരായണ൯, മിസ് ഫോമ ഉഷസ് ജോയി എന്നിവരെ വേദിയിൽ പരിചയപ്പെടുത്തിയത് നല്ല നിമിഷമായി. 

ജോസ് ഏബ്രഹാം, പ്രീതി സജീവ് എന്നിവരായിരുന്നു എം.സിമാര്. ഒരു അവാർഡ് നിശയുടെ എല്ലാ കെട്ടും മറ്റും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ഒരു സ്‌പോൺസേർഡ് പ്രോഗ്രാമിന്റെ സുഖം മാത്രമാണ് കാണികൾക്കു നൽകിയത്.അമേരിക്കയിലെ കലാകാരന്മാരെ അംഗീകരിക്കുവാനും ആദരിക്കുവാനും നാഫ കമ്മിറ്റി കാട്ടിയ സന്മനസിനാണ് എന്റെ അഭിനന്ദനം. കാരണം പല കൺ വൻഷനുകളും വന്നു പോയെങ്കിലും ഇത്തരം ആദരവ് അമേരിക്കയിലെ മലയാളി  കലാകാരന്മാർക്ക് നൽകിയതായി അറിവില്ല. ദുൽഖർ ഉൾപ്പെടെയുള്ള താരങ്ങൾ ഉള്ള വേദിയിൽ നമ്മുടെ കലാ കാരന്മാർക്കു പുരസ്‌കാരം ലഭിച്ചത് അവർക്കു വലിയ പ്രചോദനം ആയിരിക്കും .

ഫോട്ടോ: ലിജോ ജോൺ 

IMG_7244 IMG_7251

DSC_6340_copyXSC_6326_copy XSC_6318_copy DSC_7171_copy DSC_7119_copy DSC_7080_copy DSC_7061_copy DSC_7053_copy DSC_7051_copy DSC_7039_copy DSC_7035_copy DSC_7021_copy DSC_6960_copy DSC_6955_copy DSC_6943_copy DSC_6928_copy DSC_6906_copy DSC_6883_copy DSC_6875_copy DSC_6757_copy DSC_6748_copy DSC_6735_copy DSC_6722_copy DSC_6716_copy DSC_6674_copy DSC_6671_copy DSC_6665_copy DSC_6655_copy DSC_6630_copy DSC_6628_copy DSC_6622_copy DSC_6609_copy DSC_6598_copy DSC_6570_copy DSC_6556_copy DSC_6551_copy DSC_6545_copy DSC_6541_copy DSC_6532_copy DSC_6499_copy DSC_6500_copy DSC_6481_copy DSC_6478_copy DSC_6476_copy DSC_6452_copy DSC_6438_copy DSC_6432_copy DSC_6426_copy DSC_6420_copy DSC_6412_copy DSC_6403_copy DSC_6398_copy DSC_6391_copy DSC_6386_copy  DSC_6376_copy DSC_6368_copy DSC_6366_copy DSC_6364_copy DSC_6354_copy

 

 

LEAVE A REPLY

Please enter your comment!
Please enter your name here