ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഓര്‍ഗന്‍ ഡൊണേഷന്‍ ക്യാമ്പ് നടത്തുന്നു. ജൂലൈ 24ന് ഹൂസ്റ്റനില്‍ കൂടിയ മീറ്റിംഗില്‍ വച്ചാണ് ഇങ്ങനെ ഒരു തീരുമാനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍ കൈക്കൊണ്ടത്. അതിന്റെ നടത്തിപ്പിനായി ടോം വിരിപ്പന്‍, എല്‍ദോ പീറ്റര്‍ എന്നിവരെ ചുമതലയേല്‍പ്പിച്ചു. 2016 ആഗസ്റ്റില്‍ ബാംഗല്‍രില്‍ വച്ചു നടക്കുന്ന ഗ്‌­ളോബല്‍ കണ്‍വന്‍ഷനില്‍ താന്‍ പങ്കെടുക്കുന്നുണ്ടെന്നും ആരെങ്കിലും പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നെങ്കില്‍ അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താം എന്നും പ്രസിഡന്റ് എസ്‌­കെ ചെറിയാന്‍ അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാല്‍ ദീര്‍ഘകാലമായി ട്രഷറര്‍ ആയിരുന്ന സ്റ്റീഫന്‍ പ്ലാത്തോട്ടത്തില്‍ തന്റെ സ്ഥാനത്തുനിന്നും വിരമിക്കുകയാണെന്ന് അറിയിച്ചു. അടുത്ത മീറ്റിംഗില്‍ പുതിയ ട്രഷറര്‍ ചുമതലയേല്‍ക്കും. ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലായിരിക്കും മെംബര്‍ഷിപ്പ് െ്രെഡവ് നടത്തുക. പത്തോളം പുതിയ അംഗങ്ങള്‍ അംഗത്വമെടുക്കുകയുണ്ടായി. വര്‍ഷാവസാനത്തേക്ക് ധനശേഖരണാര്‍ത്ഥം ഒരു സ്‌റ്റേജ് ഷോ നടത്തുവാനും തീരുമാനമായി.

അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ 281­513­5961, 713­408­7200, 281­415­7534 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here