കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയർമാനും ആയ വിക്ടടി. തോമസിനു ന്യൂജേർസിയിൽ വൻ സ്വീകരണം.

 രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളി സുപരിചിതനും, കറ പുരളാത്ത വ്യക്തിത്വത്തിനുടമയും ആയ ശ്രീ വിക്ടടി. തോമസിനു ന്യൂജേർസിയിൽ സ്വാഗതം അരുളുക എന്നത് തന്റെ ഒരു ഭാഗ്യമായി കാണുന്നുവെന്ന് കേരളാ ചേംബർ ഓഫ് കോമേഴ്‌സ് ഓഫ് നോർത്ത് അമേരിക്ക (KCCNA) പ്രസിഡൻറ് അനിയൻ ജോർജ് തന്റെ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി.

കേരള അസോസിയേഷൻ ഓഫ് ന്യൂജേർസി (KANJ) ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോൾ; കേരളാ ചേംബർ ഓഫ് കോമേഴ്‌സ് ഓഫ് നോർത്ത് അമേരിക്ക (KCCNA) ട്രഷറർ അലക്സ്‌ ജോൺ; കേരള അസോസിയേഷൻ ഓഫ് ന്യൂജേർസി (KANJ) മുൻ വൈസ് പ്രസിഡൻറ് ജോൺ ജോർജ്; ന്യൂജേർസി ബഡി ബോയ്സ് ക്ലബ് സ്ഥാപക സെക്രട്ടറി സജി മാത്യു കുരിശുംമൂട്ടിൽ എന്നിവർ സംസാരിച്ചു.

പബ്ലിക് ട്രസ്റ്റ് റിയൽറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അനിയൻ ജോർജിന്റെ ഫോർഡ്സ് ഓഫീസിൽ നടന്ന സ്വീകരണത്തിൽ ജസ്റ്റിസ് ഫോർ ഓൾ നാഷണൽ ട്രഷറർ അനിൽ പുത്തൻചിറ, ജിജോ തായിൽ, പീറ്റർ മുതലായവർ കൂടാതെ ന്യൂജേർസിയിലെ മറ്റനേകം പൗരപ്രമുഖരും പങ്കെടുത്തു.

സുനിൽ ട്രൈസ്റ്റാർ (പ്രവാസിചാനൽ), ഏഷ്യാനെറ്റ്‌ ഡയറക്ടർ രാജു പള്ളത്ത്, പ്രമുഖ മാധ്യമ പ്രവർത്തകൻ മധു രാജൻ കൊട്ടാരക്കര (അശ്വമേധം), തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അമേരിക്കൻ മലയാളി കുട്ടികളിൽ ഉള്ള സ്വാശ്രയശീലം തന്നെ അത്ഭുതപ്പെടുത്തി, പിറന്ന നാടിനെ ഒരിക്കലും മറക്കരുതെന്നും, സാധ്യമാവുമ്പോൾ എല്ലാംതന്നേ മാതൃനാടിനായി പ്രതിഫലേച്ഛ ഇല്ലാതെ പ്രവർത്തിക്കണം എന്നും ശ്രീ വിക്ടടി. തോമസ് തന്റെ മറുപടി പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞതുപോലെ, നിങ്ങളോരോരുത്തരും ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ, കൂട്ടായി വരുമ്പോൾ നാടിനെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു സംഭവം ആയി മാറുന്നു എന്നദ്ദേഹം ഓർമിപ്പിച്ചു.  ശ്രീ വിക്ടടി. തോമസിന്റെ സഹോദരൻ അനിൽ തോമസ് സന്നിഹിതനായിരുന്നു.

IMG_8305 IMG_8336 IMG_8337 IMG_8342 IMG_8343 IMG_8352 VictorSpeaking vlcsnap-2016-07-31-07h10m42s358

LEAVE A REPLY

Please enter your comment!
Please enter your name here