ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ പ്രഥമവിശുദ്ധയും, സഹനത്തിലൂടെ സ്വയം എരിഞ്ഞുതീര്‍ന്ന് സ്വര്‍ഗീയമദ്ധ്യസ്ഥയായി മാറിയ അനുഗൃഹീത പുണ്യവതിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂലൈ 31 ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ വിശ്വാസിസമൂഹം ഒന്നായി പങ്കുചേര്‍ന്നു. ദിവ്യബലിയെതുടര്‍ന്ന് ലദീഞ്ഞും, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുനാളിനു മോടികൂട്ടി. അല്‍ഫോന്‍സാമ്മയുടെ നൊവേന ചൊല്ലിയും, തിരുസ്വരൂപം വണങ്ങിയും, നേര്‍ച്ചകള്‍ സമര്‍പ്പിച്ചും അല്‍ഫോന്‍സാ ഭക്തര്‍ വിശുദ്ധയെ വണങ്ങി നമസ്കരിച്ചു.

സെ. അല്‍ഫോന്‍സാ വാര്‍ഡിലെ കുടുംബങ്ങളായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തിയത്. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ അല്‍ഫോന്‍സാ വാര്‍ഡ് പ്രസിഡന്‍റ് റോയി പി. വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് ജോസ് വര്‍ഗീസ്, സെക്രട്ടറി ഷാജി മിറ്റത്താനി, ട്രഷറര്‍ സോജന്‍ പോള്‍, പാരിഷ്കൗണ്‍സില്‍, ഭക്തസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തിരുനാള്‍ കാര്യങ്ങള്‍ ഭംഗിയായി ക്രമീകരിച്ചു.

ഫോട്ടോ: ജോസ് തോമസ്

5 6 8

LEAVE A REPLY

Please enter your comment!
Please enter your name here