ന്യൂയോര്‍ക്ക്: തുടര്‍ച്ചയായി വിമര്‍ശന വിധേയനാകുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിനെ അനുകൂലിച്ചു മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂ്ഡ് ജൂലിയാനിയും, മുന്‍ ഹൗസ് സ്പീക്കര്‍ ഗിംഗ്‌രിച്ചും  രംഗത്തെത്തി.
 ഹില്ലരി ക്ലിന്റന് ലഭിച്ചിരിക്കുന്ന അനുകൂല തരംഗം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംമ്പിനെ സാരമായി ബാധിക്കും എന്ന തിരിച്ചറിവാണ് അനുകൂലമായി പ്രതികരിക്കുവാന്‍ ഇരുവരെയും  പ്രേരിപ്പിച്ചത്.
ആഗസ്റ്റ് 7ന് ഞായറാഴ്ച ഒരു പ്രമുഖ ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംമ്പ് വിജയിക്കുവാന്‍ സാധ്യതയുണ്ടെന്ന് ജൂലിയാനി വ്യക്തമാക്കിയത്.
ഇപ്പോള്‍ ഹില്ലരിക്ക് ലഭിച്ച മുന്നേറ്റത്തില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും, ജോര്‍ജ് ബുഷ് മത്സരരംഗത്തെത്തിയപ്പോള്‍ സെപ്റ്റംബര്‍ മാസം ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയേക്കാള്‍ 16 പോയിന്റ് പിന്നിലായിരുന്നുവെന്നും, എന്നാല്‍ ഈ ലീഡ് മറികടന്ന ബുഷ് വിജയിച്ച ചരിത്രമാണ് മുമ്പിലുള്ളതെന്നും മേയര്‍ ചൂണ്ടികാട്ടി. ഇ്‌പ്പോള്‍ ട്രം്മ്പ് ഹില്ലരിയേക്കാള്‍ 8 പോയിന്റ് പുറകിലാണ്.
വീരമൃത്യുവരിച്ച ആര്‍മി ക്യാപ്റ്റന്‍ ഹ്ുമയൂണ്‍ഖാന്‍, ഹില്ലരിയുടെ ഇമെയില്‍ വിവാദത്തില്‍ റഷ്യന്‍ പങ്ക്, പോള്‍ റയ്‌നെ എന്‍ഡോഴ്‌സ് ചെയ്യുകയില്ല തുടങ്ങിയ പ്രസ്താവനകള്‍ ട്രംമ്പിനെ ദോഷകരമായി ബാധിച്ചിരുന്നു. ട്രംമ്പിന്റെ രാഷ്ട്രീയത്തിലെ പരിചയകുറവാണ് ഇത്തരം തെറ്റുകള്‍ക്ക് ഇടയാക്കിയതെന്ന് ഗിന്‍ഗ്രിച്ചു അഭിപ്രായപ്പെട്ടു.
getNewsImages (5)

LEAVE A REPLY

Please enter your comment!
Please enter your name here