സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും പാതയിൽ എഴുപതാം പിറന്നാൾ ആഘോഷിക്കുന്നു. ഇന്ത്യ 70 സ്വാത്രന്ത്യദിനം ആഘോഷിക്കുമ്പോൾ രാജ്യം അസഹിഷ്ണുതയുടെയും ,തീവ്രവാദതത്തിന്റെയും നടുവിൽ ആണ് . നമ്മളെ ആരും രാജ്യസ്നേഹം പറഞ്ഞു പഠിപ്പിക്കണ്ട ഇനി ഒട്ടു ആരും പഠിപ്പിക്കാൻ വരുകയും വേണ്ട .ഞാൻ ഇന്ത്യൻ ആയതിൽ അഭിമാനം കൊള്ളുന്നു.സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികനീതിയും ജനാധിപത്യവും തുല്യനീതിയുമൊക്കെ നാം ഉറപ്പുവരുത്തേണ്ടതുണ്ട്.

ധര്മ്മാധിഷ്ഠിത സമൂഹക്രമം സൃഷ്ടിക്കപ്പെടുകയും സംതൃപ്തരായ വ്യക്തികള് പരസ്പര പൂരകങ്ങളായി നിലകൊള്ളുകയും ചെയ്യുമ്പോഴാണ് ഒരു രാജ്യം വിജയിക്കുന്നത്. മൂല്യാധിഷ്ഠിത-ധര്മ്മാധിഷ്ഠിത സമൂഹം ഇതിനാവശ്യമാണ്. സ്വാതന്ത്ര്യമെന്നത് ജീവിതത്തിന്റെ പുഷ്പിക്കലാണ്. പുഷ്പം വിരിയുക പ്രകൃതി ഹിതപ്രകാരമാണ്. അതേപോലെ വ്യക്തികള് വിരിയുന്ന ഒരു സമൂഹമായി മാറാന് സ്വാതന്ത്ര്യദിന ചിന്തകള് നമ്മേ സഹായിക്കട്ടെ. സ്വാതന്ത്ര്യത്തിന്റെ അതിരുകളെകുറിച്ച് ആലോചിക്കുമ്പോള് അതിരുകളില്ലാത്ത ആകാശമാണ് സ്മൃതിപഥത്തില് ആദ്യമെത്തുക. മനുഷ്യന്റെ അടിസ്ഥാന സ്വഭാവംതന്നെ സ്വാതന്ത്ര്യദാഹത്താല് പ്രചോദിതമാണ്. പക്ഷേ എത്തിപ്പിടിക്കാന് പാഞ്ഞടുക്കുമ്പോഴേക്കും അവ അകന്നകന്നു പോവുന്ന ചക്രവാളങ്ങളാകുകയാണ്.

ആഗസ്റ്റ് 15, 2016. നമ്മുടെ അഭിമാനദിവസം. നമുക്കൊപ്പമോ അതേ കാലയളവിലോ സ്വാതന്ത്ര്യത്തിലേക്ക് കടന്നുനിന്ന ഒരു രാജ്യത്തിനും ഇന്ത്യ നേടിയ ഭൗതിക പുരോഗതിയോ, യശസ്സോ, അന്തർദേശീയ ആദരവോ നേടാനായിട്ടില്ല. നമ്മുടെ ആദരണീയരും പരിണിതപ്രജ്ഞരുമായ ദേശീയ നേതാക്കൾ മതേതരജനാധിപത്യത്തെ സ്വീകരിച്ചപ്പോൾ പാക്കിസ്ഥാൻമതാടിസ്ഥാനത്തിലും പരമതസ്പർദ്ധയിലും ആഹ്ലാദവും വീറും കണ്ടെത്തുകയായിരുന്നു. അതിന്റെ ഫലമായി ഈ അയൽ രാജ്യം ആർക്കും ഭരിക്കാനാവാത്ത ഇന്ത്യാവൈരമൊഴികെ മറ്റൊന്നും കൂട്ടിപ്പിടിക്കാനില്ലാത്ത ഒരു മദ്ധ്യകാലരാഷ്ട്രമായി ക്രമേണ പരിണമിച്ചുകൊണ്ടിരിക്കുന്നതിനു നമ്മൾ സാക്ഷികളാവുകയാണു. ഇന്ത്യയുടെ പുരോഗതി അനിഷേദ്ധ്യമാണു. അത് ഒരു വർഷമോ പത്ത് വർഷമോ കൊണ്ട് ഉണ്ടായതല്ല. ജവഹരിലാൽ നെഹ്രുവെന്ന ജനാധിപത്യവാദിയുടെ ദീർഘവീക്ഷണം രൂപപ്പെടുത്തിയ പഞ്ചവൽസരപദ്ധതികൾ ഇതിൽ വഹിച്ച ന്ന്കിനെ ആർക്ക് നിഷേധിക്കാനാകും. എന്നാൽ ഇന്നത്തെ ഭരണാധികാരികളിൽ ചിലരുടെ സ്വരത്തിൽ പലപ്പോഴും കലരുന്ന പ്രാക്രുതഭാവം ആശങ്കപ്പെടുത്തുന്നതാണെന്നത് പറയാതിരിക്കാനാവില്ല.

എങ്കിലും സ്വാതന്ത്ര്യത്തിന്റെ അരുണകിരണങ്ങൾ മനസ്സിലേക്ക് പകരുന്നത് തെളിഞ്ഞ ആനന്ദവും അഭിമാനവും തന്നെ.നിങ്ങൾ എനിക്കു ചോര തരൂ നിങ്ങള്ക്ക് ഞാൻ സ്വാത്രന്ത്യം തരാം ഇതു നേതാജിയുടെ വാക്കുകൾ ആണ് . കുട്ടിക്കാലത്തു സാമൂഹ്യശാസ്ത്രത്തിൽ പഠിച്ചിട്ടു ഉണ്ട് നമ്മൾ അതു ഓർത്തു മനസ്സിൽ രോക്ഷം കൊണ്ടിട്ടു ഉണ്ട് . എന്നാല് സ്വാതന്ത്ര്യം മുഖമുദ്രയാക്കിയതിനപ്പുറം മറ്റ് സ്വാതന്ത്ര്യങ്ങള്ക്കായി ഗാന്ധിയന് രീതിയില് അദ്ദേഹത്തിന്റെ പിന്ഗാമികള് പരിശ്രമിച്ചതായി ആര്ക്കും അവകാശപ്പെടാനാവില്ല.

ഇന്ന് ഇന്ത്യ ലോകരാജ്യങ്ങളുടെ കൂട്ടത്തില് ഏറ്റവും കൂടിയ സാമ്പത്തിക വളര്ച്ചാനിരക്കുള്ള രാജ്യമാണ്. പക്ഷേ ഇപ്പോഴും ലക്ഷ്യപ്രാപ്തി ആയിട്ടില്ല.മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എവിടെയോ അവന് ചങ്ങലകളാല് ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന റൂസോയുടെ വാക്കുകള് ചിന്തോദീപകമാണ്. വ്യത്യസ്തമായ മതങ്ങളും ജാതികളും ഭാഷകളുമൊക്കെ നിലനില്ക്കുന്ന ഇന്ത്യന് സമൂഹത്തില് ഈ വ്യത്യസ്തതകള് വൈരുധ്യമാകാതെ വൈവിധ്യമാക്കി നിലനിര്ത്തുന്നതിലാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയവും ഭാവിയും നിലകൊള്ളുന്നത്. ഞാന്‍ ഗാന്ധിജിയുടെ ചില വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ:  ”നിങ്ങളുടെ പ്രഥമകര്‍ത്തവ്യം ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഉണ്ടാക്കുന്ന വ്യവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യലാണ്. കാരണം ദരിദ്രരുടെ മുന്‍പില്‍ ദൈവം അപ്പത്തിന്റെ രൂപത്തിലേ അവതരിക്കയുള്ളൂ.”

”പകുതിയും പട്ടിണിയായ രാഷ്ട്രത്തിനു മതമോ കലയോ സംസ്‌കാരമോ ഒന്നുമല്ല പ്രധാനം. കോടിക്കണക്കായ പട്ടിണിക്കാര്‍ക്കു പ്രയോജനകരമാകാവുന്ന എന്തെങ്കിലുമുണ്ടോ അതാണ് എന്റെ മനസ്സിനു സുന്ദരം. ആദ്യമായി ജീവിതത്തിന്റെ കാതലായ കാര്യങ്ങളൊക്കെ അവര്‍ക്കു നല്‍കുക. ജീവിതത്തിന്റെ എല്ലാ സൗകുമാര്യങ്ങളും അലങ്കാരങ്ങളും പിറകെ വന്നെത്തിക്കൊള്ളും.”

LEAVE A REPLY

Please enter your comment!
Please enter your name here