ഹൂസ്റ്റണ്‍: കഞ്ചാവിന്റെ ലഹരിയില്‍ ചുട്ടുപൊള്ളുന്ന കാറിനകത്ത് രണ്ടും, മൂന്നും വയസ്സുള്ള പെണ്‍കുഞ്ഞിനേയും, ആണ്‍കുഞ്ഞിനേയും ഉപേക്ഷിച്ച ക്രിസ്റ്റൊഫര്‍ അലക്‌സാണ്ടര്‍(27), ആഷ്‌ലിയ ജോണ്‍സ് (26) എന്നിവരെ ഹൂസ്റ്റണ്‍ പോലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 15 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ രേഖകളനുസരിച്ച് കുട്ടികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന കുറ്റകൃത്യമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടി കാണിക്കുന്നു.

കാറിനകത്ത് എയര്‍കണ്ടീഷന്‍ ഇല്ലാതെ, വൃത്തിക്കെട്ട സയഫേഴ്‌സുമായി കാറിനകത്ത് മയങ്ങി കിടക്കുകയായിരുന്ന കുട്ടികളെ ഹാരിസ് കൗണ്ടി ഷെറിഫാണ് കണ്ടെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ ലഭിച്ച കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നു. ശക്തമായ കഞ്ചാവിന്റെ ലഹരിയില്‍ ഇരുവരും മയങ്ങി പോയതായി ഇവര്‍ സമ്മതിച്ചു. പുറത്തെ താപനില 81 ആയിരുന്നുവെങ്കിലും, കാറിനകത്ത് 88 ഡിഗ്രി വരെ എത്തിയിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ചൊവ്വാഴ്ച(ആഗസ്റ്റ് 16വരെ) ജയിലിലടച്ചു. കുട്ടികള്‍ രണ്ടുപേരും ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന ചൂട് വര്‍ദ്ധിച്ചതോടെ മാതാപിതാക്കളുടെ അശ്രദ്ധ മൂലം കാറിനകത്തിരുന്ന കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here