ഷിക്കാഗോ: ഗോപിയോ ഷിക്കാഗോയുടേയും, കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടേയും ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വാതന്ത്ര്യദിന പരേഡ് നടത്തുകയുണ്ടായി. ഗോപിയോ ഷിക്കാഗോ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോ പ്രസിഡന്റ് എലിസബത്ത് ചെറിയാന്‍, സെക്രട്ടറി സുഭാഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. കുര്യന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടമേളം പരേഡിന് കൊഴുപ്പേകി.

ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന നേപ്പര്‍വില്ലയില്‍നിന്ന് എണ്‍പത് ഫ്‌ളോട്ടുകളാണ് ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരന്നത്.

കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. ഔസേഫ് സെയ്ദ്, ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ എറാലേയന്‍ സല്‍ഗുനേറ്റി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കൃഷ്ണ ബന്‍സാലിന്റെ നേതൃത്വത്തിലുള്ള നേപ്പര്‍വില്‍ ഇന്ത്യന്‍ ഔട്ട്‌റീച്ച് കമ്യൂണിറ്റി ആണ് 15,000-ത്തിലധികം പേര്‍ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സുനീധി ചൗഹാന്റെ നേതൃത്വത്തിലുള്ള ഗാനമേള, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ നൃത്ത പരിപാകള്‍ എന്നിവ മാറ്റുകൂ­ട്ടി.

gopioindipendance_pic6 gopioindipendance_pic5 gopioindipendance_pic3 gopioindipendance_pic2 gopioindipendance_pic1

LEAVE A REPLY

Please enter your comment!
Please enter your name here