ചിക്കാഗോ: പാസ്റ്റര്‍ ജി സാമുവേല്‍ എഴുതിയ ബൈബിള്‍ ഗവേഷണ ഗ്രന്ഥം ڇപരിശുദ്ധാത്മാവ് : ഒരു വിചിന്തനംڈ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചിക്കാഗോയിലെ വിവിധ പെന്തക്കോസ്ത് സഭക ളുടെ സംയുക്ത സംഘടനയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് സമ്മേളനത്തിനോട നുബന്ധിച്ച് നടന്ന സഭായോഗത്തില്‍ എഫ്.പി.സി.സി ജോയിന്‍റ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ തോമസ് യോഹന്നാന്‍, പ്രമൂഖ പത്രപ്രവര്‍ത്തകനും കേരള എക്സ്പ്രസ്സ് ചീഫ് എഡിറ്ററുമായ കെ.എം ഈപ്പനു നല്‍കി പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ഗ്രന്ഥകാരന്‍റെ 40 ല്‍ പരം വര്‍ഷങ്ങളിലെ ഇടയശുശ്രൂഷാനുഭവങ്ങളും, ദൈവശാസ്ത്രാപടനവും, അദ്ധ്യാപകപരിചയവും പുസ്തക രചനയ്ക്ക് സഹായകരമായിട്ടുണ്ട്. പരിശുന്ധാത്മാ പ്രവര്‍ത്തനത്തെ സംബന്ധിച്ചുളള്ള വിശദവും സമഗ്രവുമായ പടനമാണ് ഈ ഗ്രന്ഥത്തിലുളള്ളത്. 

കൂടുതല്‍ വിവര ങ്ങള്‍ക്ക് : പാസ്റ്റര്‍ ജി സാമുവേല്‍ 6787709911

Book

LEAVE A REPLY

Please enter your comment!
Please enter your name here