ചൈന ക്യാംപ് സ്റ്റേറ്റ് പാർക്ക് (യുഎസ്)∙ സാൻഫ്രാൻസിസ്കോ ഉൾക്കടലിന്റെ വടക്കൻ തീരത്ത് ചൈനയിൽ നിന്നുള്ള കുടിയേറ്റക്കാർ നൂറ്റാണ്ടുകൾക്കു മുൻപു സ്ഥാപിച്ച ചരിത്രപരമായ ചെമ്മീൻ ഗ്രാമത്തിലെ അവസാനത്തെ അന്തേവാസിയും ജീവിതത്തോടു വിട പറഞ്ഞു.

ഫ്രാങ്ക് കുവാൻ (91) ആണു ചരിത്രം അവശേഷിപ്പിച്ച് യാത്രയായത്. ചൈനക്കാരുടെ ഈ ക്യാംപ് 1970കളിൽ സ്റ്റേറ്റ് പാർക്ക് ആക്കി മാറ്റിയതിൽ കുവാന്റെ പങ്ക് വലുതാണ്. മരണം വരെ അദ്ദേഹം മത്സ്യബന്ധനം നടത്തി, ചരിത്രത്തിനു സാക്ഷികളായ കെട്ടിടങ്ങൾ സംരക്ഷിച്ചു.

1880കളിൽ ഇവിടെ 500 ചൈനക്കാർ ജീവിച്ചിരുന്നു. കലിഫോർണിയയിൽ നടമാടിയിരുന്ന ചൈന വിരുദ്ധ വികാരം രൂക്ഷമായപ്പോഴാണ് പട്ടണത്തിൽ നിന്ന് ചൈനക്കാർ ഈ ഗ്രാമത്തിലേക്കു ജീവിതം പറിച്ചുനട്ടത്.

കുവാന്റെ ഓർമകുടീരം നിർമിക്കാനും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കാനും പരിപാടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here