ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തോട് അനുബന്ധിച്ചു  അടുക്കളത്തോട്ട മത്സരം നടത്തുന്നു. 

സെപ്‌റ്റംബർ 17, ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളില്‍ വെച്ച് (475 West Hartsdale Ave, White Plains, NY 10607) നടത്തുന്ന  ഓണഘോഷത്തിൽ  വിജയികൾക്ക് സമ്മാനദനവും ,ക്യാഷ് അവാർഡും  നൽകുന്നതാണ്.ഓണാഘോഷ പരിപാടികൾക്ക് പ്രേവേശനം സൗജന്യം.

 ഓണം ഒരു കാര്‍ഷിക വിളവെടുപ്പു മഹോത്സവം കൂടിയാണ് . കഴിഞ്ഞ  നാൽപത്തി രണ്ടു  വർഷമായി കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകർന്നു  കൊടുക്കുന്നതിനോടൊപ്പം മലയാളി മനസ്സിനേയും അവരുടെ ജീവൽ  പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കുന്നതാണ്. 

അടുക്കളത്തോട്ടo  എന്നത് ഒരു മലയാളി സങ്കൽപ്പമാണ് . പഴയ കാലം മുതലെ നമുക്ക് ആവിശ്യമായ ഭഷ്യ വസ്തുക്കൾ നമ്മൾ കൃഷി ചെയ്തു പോന്നിരുന്നു. കേരളത്തിൽ ഇപ്പോൾ  അടുക്കളത്തോട്ടo കാണാൻ  പോലും ഇല്ലാത്ത അവസ്ഥ ആയി മാറി. എന്നാൽ നമ്മുടെ അമേരിക്കൻ മലയാളികൾ  സ്ഥല പരിമിതികൾക്കുള്ളിലും  നല്ല രീതിയിൽ കൃഷി ചെയ്‌തു അടുക്കളത്തോട്ടo പരിപാലിക്കുന്നത്  നമുക്കു കാണുവാൻ കഴിയും. ഇതുഏവർക്കും സന്തോഷം ഉള്ള കാര്യമാണ്.  അവരെ  പ്രോത്സാഹിപ്പിക്കുക  എന്നതാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ  ഉദ്ദേശിക്കുന്നത്.അടുക്കളത്തോട്ട പരിപാലനകലയുടെ വിവിധ മേഖലകളെ ആസ്പദമാക്കി ജേതാക്കളെ കണ്ടെത്തി  വിവിധ പ്രശംസാ പത്രങ്ങളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. 

വീട്ടുപരിസരത്തുള്ള പച്ചക്കറികൃഷിക്കാണ് അവാര്‍ഡു നിര്‍ണ്ണയത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. സെപ്റ്റംബർ പത്തിന്  മുൻപ്  രജിസ്റ്റര്‍ ചെയ്യുന്നവർക്കേ  പങ്കെടുക്കാനാകൂ. അടുക്കളത്തോട്ടത്തിന്റെയും വിളവുകളുടെയും ചിത്രങ്ങളും വീഡിയോയും  ഓണാഘോഷ വേദിയിലും  കേരള  ദർശനം മാഗസീനിലും  പ്രദര്‍ശിപ്പിക്കും. വെസ്റ്റ് ചെസ്റ്റര്‍ , ന്യൂയോർക്   പ്രദേശങ്ങളിൽ ഉള്ളവരെ  മത്സരത്തിൽ  പങ്കാളികൾ  ആകുവാൻ അർഹതയുള്ളൂ .

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍(914 886 -2655 ), വൈസ് പ്രസിഡന്റ് തോമസ് കോശി(914-310 -2242 ), സെക്രട്ടറി ടെറന്‍സണ്‍ തോമസ്(914 -255 -0176 ), ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍(914 -610 -1594 ), ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി(516 -698 -7496 ), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ചാക്കോ(914 -636 -7032 )

LEAVE A REPLY

Please enter your comment!
Please enter your name here