ഡങ്കണ്‍ (ഒക്കലഹോമ) : സ്വവര്‍ഗ വിവാഹത്തിന് അമേരിക്കയില്‍ നിയമ സാധുത നല്‍കിയിട്ടുണ്ടെങ്കിലും അമ്മ മകളെ വിവാഹം കഴിക്കുന്നതിനുള്ള അനുമതിയില്ലന്നാണ് ഒക്കലഹോമയില്‍ പരസ്പരം വിവാഹിയരായ അമ്മയുടേയും മകളുടേയും അറസ്റ്റ് ചൂണ്ടികാണിക്കുന്നത്.

പാട്രീഷാ സ്പാന്‍ (45), മിസ്റ്റി സ്പാന്‍ (25), എന്നിവരാണ് കൊമൊച്ചി കൗണി കോര്‍ട്ടിലെ രേഖകളനസരിച്ചു വിവാഹിതരായിരിക്കുന്നത്.

2016 മാര്‍ച്ചിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 7 നണ് ഇവരെ അറസ്റ്റ് ചെയ്ത വിവരം പോലീസ് അറിയിക്കുന്നത്.

മിസ്റ്റിക്ക് ജന്മം നല്‍കിയത് പട്രീഷയാണെന്നാണ് ആശുപത്രി റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മിസ്റ്റിയും സഹോദരനും അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു വെന്നും 2 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ഒത്തുചേര്‍ന്നതെന്നും പട്രീഷ പറഞ്ഞു. പരസ്പരം വിവാഹം കഴിച്ചു എന്ന് രണ്ടു പേരും സമ്മതിച്ചിട്ടുണ്ട്. മിസ്റ്റിയുടെ ലാസ്റ്റ് നെയിം ജനന സര്‍ട്ടിഫിക്കറ്റില്‍ ഇല്ലാത്തതിനാല്‍ വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് പട്രീഷ പറയുന്നു.

ഒക്കലഹോമ ഹൂമന്‍ സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് നിയമ വിരുദ്ധ വിവാഹം ജീവിതം നയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അറസ്റ്റിലായ അമ്മയേയും മകളേയും സ്്റ്റീഫന്ഡസ് കൗണ്ടി ജയിലിലിലടച്ചതായി ഡിക്റ്റക്റ്റീവ് അറിയിച്ചു.

കോടതി രേഖകള്‍ അനുസരിച്ച് പട്രീഷ 2008 ല്‍ സ്വന്തം മകനെ വിവാഹം കഴിച്ചതായും, 2010 ല്‍ വിവാഹത്തിന്റെ സാധുത നഷ്ടപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വവര്‍ഗ വിവാഹത്തിന് നിയമ നിര്‍മ്മാണം നടത്തുവാന്‍  പരിസ്രമിച്ച സെനറ്റര്‍മാര്‍പോലും ഇത്തരത്തിലുള്ള സംഭവം നടക്കുമോ എന്ന് പോലും ചിന്തിക്കുവാന്‍ സാധ്യതയില്ല.

mother daughter

LEAVE A REPLY

Please enter your comment!
Please enter your name here