ഹ്യൂസ്റ്റന്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് എബ്രഹാം ഈപ്പന്‍ അറിയിച്ചു. 

സെപ്റ്റംബര്‍ 18 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കേരള ഹൗസില്‍ നടക്കുന്ന വടം വലി മത്സരത്തോടുകൂടി ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കും. സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ ഒന്പങതു മണിക്ക് എല്‍കിന്‍സ് ഹൈസ്‌കൂളില്‍ വെച്ചു നടക്കുന്ന  ഓണാഘോഷത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ പതിനെട്ടോളം ചെറുകഥകള്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം  ചെയ്തു ശ്രദ്ധേയനായ പ്രൊഫ. ഡോണ്‍ റിച്ചാര്‍ഡ്സ് ഓണ സന്ദേശം നല്‍കും. 

ഹ്യുസ്റ്റനിലെ വിവിധ ഡാന്‍സ് അക്കാദമികള്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികള്‍, ഗാനങ്ങള്‍, കലാഭവന്‍ ജയനും, സിനിമാതാരം തിരുവല്ല സാബുവും അവതരിപ്പിക്കുന്ന ഓട്ടം തുള്ളല്‍, മിമിക്രി, നാടന്‍ പാട്ടുകള്‍ എന്നിവ ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. അജി നായരുടെ നേതൃത്വത്തിലുള്ള ചെണ്ട മേളം മാവേലിയുടെ ആഘോഷമായ ഘോഷയാത്രക്ക് അകമ്പടി സേവിക്കും. 

23 വിഭവങ്ങളടങ്ങുന്ന ഗംഭീര ഓണസദ്യ തയ്യാറാക്കുന്നത് സത്യ റസ്റ്റോറന്റാണ്. ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ തോമസ്‌ ചെറുകരയും, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റെനി കവലയിലും നേതൃത്വം നല്‍കുന്നു. 

MAGH Onam

LEAVE A REPLY

Please enter your comment!
Please enter your name here