ഫിലഡല്‍ഫിയ: ഓര്‍മാ (ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്‍റര്‍നാഷനല്‍) സെക്രട്ടറി മാത്യൂ തരകനെ ഫിലഡല്‍ഫിയാ മേയര്‍ ജിം കെനി, ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്സിന്‍റെ കമ്മീഷണറായി നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തെ ബാധിക്കുന്ന നയങ്ങളിലും നടപടികളിലും നിയമനിര്‍മാണങ്ങളിലും മേയര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് കമ്മീഷണറുടെ ചുമതല. ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തിന്‍റെ സാംസ്കാരികവും കലാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുവാനുള്ള ചുമതലയും കമ്മീഷണര്‍ക്കുണ്ട്.

സൗത് ഈസ്റ്റേന്‍ പെന്‍സില്‍വേനിയ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റിയില്‍ (സെപ്റ്റ) റെയില്‍ എഞ്ചിനീറിങ്ങ് മാനേജ്മെന്‍റില്‍ 25 വര്‍ഷത്തെ പ്രൊഫഷണല്‍ മികവ് പുലര്‍ത്തിയിരുന്നു മാത്യൂ  തരകന്‍ എന്ന് മേയറുടെ നിയമനപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്യൂതരകന്‍റെ കഠിനാദ്ധ്വാനശീലം, സ്ഥിരോത്സാഹം, ചുമതലാബോധം എന്നീ മേന്മകള്‍ മികച്ചതാണെന്ന് സെപ്റ്റാ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ റിച്ചാഡ് ബേണ്‍ഫീല്‍ഡും  അസ്സിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ നീല്‍ പട്ടേലും  എടുത്തു പറഞ്ഞു. ഫിലഡല്‍ഫിയ സിറ്റിയിലെ ഗതാഗതകുരുക്കും അത്യാഹിതങ്ങളും ഗണ്യമായി കുറയ്ക്കുവാന്‍ നിലവിലുള്ള ഭരണാധികാരികള്‍ക്കു സമര്‍പ്പിച്ച “വിഷന്‍ സീറോ” പ്ലാനിന്‍റെ ഉപജ്ഞാതാവാണ് മാത്യൂ തരകന്‍.

ധനശാസ്ത്രത്തില്‍ എം ബി എ യും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സും ഫിയഡല്‍ഫിയാ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാത്യൂ തരകന്‍ നേടിയിട്ടുണ്ട്. മദ്രാസ് ലയോളാ കോളജില്‍ നിന്ന് ഹിസ്റ്ററിയിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദവും കേരളത്തില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എടത്വായാണ് ജന്മ ദേശം.

അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി നാല്പതു ചാപ്റ്ററുകളുള്ള ڇകോണ്‍ഫെറന്‍സ് ഓഫ് മൈനോരിറ്റി ട്രന്‍സ്പോര്‍ട്ടേഷന്‍ ഒഫിഷ്യല്‍സിന്‍റെ ( കോംടോ)ڈ  വൈസ്പ്രസിഡന്‍റാണ്  മാത്യൂ തരകന്‍. ന്യൂനപക്ഷങ്ങളുടെ ഗതഗത സൗകര്യകാര്യങ്ങളിലെ വൈവിദ്ധ്യവും പുരോഗതിയും മികച്ചതാക്കുക എന്ന ലക്ഷ്യമാണ് കോംടോയ്ക്കുള്ളത്.

മേയര്‍ കെനിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ട്രാന്‍സിഷന്‍ കമ്മിറ്റിയുടെ കോ ചെയര്‍മാനുമാണ് മാത്യൂ തരകന്‍.

സെപ്റ്റയിലെ സീനിയര്‍ മാനേജ്മെന്‍റ് പദവിയിലാണ് (ബിസിനസ് എന്‍റെര്‍പ്രൈസ് മാനേജര്‍) ഇപ്പോള്‍ മാത്യൂ തരകന്‍ ജോലി ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെയും വനിതകളുടെയും ബിസിനസ് പങ്കാളിത്തം പ്രധാനപ്പെട്ട നിര്‍മാണക്കരാറുകളില്‍ ഉറപ്പാക്കുകയാണ് ഈ പദവയില്‍ മാത്യൂ തരകന്‍റെ ചുമതല.

ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്‍റര്‍നാഷനല്‍(ഓര്‍മ) എക്സിക്യൂട്ടിവ് കമ്മറ്റി മാത്യൂ തരകനെ അഭിനന്ദിച്ചു. ഓര്‍മാ പ്രസിഡന്‍റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് സ്വാഗതവും ട്രഷറാര്‍ ഷാജി മിറ്റത്താനി നന്ദിയും പറഞ്ഞു. ഓര്‍മാ സ്പോക്സ് പേഴ്സണ്‍ വിന്‍സന്‍റ് ഇമ്മാനുവേല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ജോര്‍ജ് ദേവസ്യാ അമ്പാട്ട്, ജോയിന്‍റ് സെക്രട്റ്ററി റ്റെസീ മാത്യൂ എന്നിവര്‍ അനുമോദിച്ചു പ്രസംഗിച്ചു.

IMG_0026-2  IMG_0023 (2)

LEAVE A REPLY

Please enter your comment!
Please enter your name here