ന്യൂയോര്‍ക്ക്: ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉപനിഷത് ഗംഗ എന്ന കഠോപനിഷത് സപ്താഹം സെപ്തംബര്‍ 17 ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ സ്വാമി ഉദിത്  ചൈതന്യജിയുടെ കാര്‍മ്മികത്വത്തില്‍ ഗംഭീരമായ തുടക്കം കുറിച്ചു.  താലപ്പൊലിയുടെയും നാമജപത്തിന്റെയും അകമ്പടിയോടെ സ്വാമിജിയെ വേദിയിലേക്ക് ആനയിച്ചു.  ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച പ്രാര്‍ത്ഥനാ ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചു. ബാഹുലേയന്‍ രാഘവന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശ്രീനാരായണ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്  ജയചന്ദ്രന്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിനു വേണ്ടി ഡോ. പ്രഭാ  കൃഷ്ണന്‍,  നായര്‍ ബനവലന്റ് അസോസിയേഷന്‍ വിമന്‍സ് ഫോറം ചെയര്‍പെഴ്‌സണ്‍ ചിത്രജാ മോഹന്‍, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്,  എന്‍.ബി.എ. പ്രസിഡന്റ് ശോഭാ കറുവക്കാട്ട് എന്നിവര്‍ സപ്‌താഹത്തിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു. 

സ്വാമി ഉദിത് ചൈതന്യജി, ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റീമാരായ രാം പോറ്റി, ഡോ. നിഷാ പിള്ള എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.  

ഡോ. സ്മിതാ പിള്ള സ്വാമിജിയെ സദസ്സിന് പരിചയപ്പെടുത്തി.  ഉപനിഷത്തുകളെക്കുറിച്ചും സത്സംഗങ്ങളുടെ ആവശ്യകതയെക്കുറിച്ചും സ്വാമിജി വിശദമായി സംസാരിക്കുകയുണ്ടായി. 

സുപ്രസിദ്ധ ഗായിക അനിത കൃഷ്ണന്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. പിന്നണിയില്‍ വയലിനില്‍ കൃപാ ശേഖറും മൃദംഗത്തില്‍ ശ്രീനാഥ് വിശ്വനാഥും അകമ്പടി സേവിച്ചു.  തുടര്‍ന്ന്  മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്സിലെ ബിന്ദ്യ പ്രസാദിന്റെ നേതൃത്വത്തില്‍ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. 

ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയുടെ നന്ദിപ്രകടനത്തോടെയും പ്രസാദ വിതരണത്തോടെയും ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിച്ചു. താമര രാജീവ് എം.സി.യായി പ്രവര്‍ത്തിച്ചു. 

IMG_2045

LEAVE A REPLY

Please enter your comment!
Please enter your name here