ഫീനിക്‌സ്: ഫീനിക്‌സ് തിരുകുടുംബ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേരളാ കള്‍ച്ചറല്‍ അക്കാഡമിക്ക് പുതിയ തുടക്കമായി. മലയാളത്തനിമ നിലനിര്‍ത്തുന്ന പരമ്പരാഗത ഭാരതീയ കലകളില്‍ പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കുകയെന്നതാണ് അക്കാഡമിയുടെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കും തനിമ നിലനിര്‍ത്തുന്നതിനും പാരമ്പര്യ കലകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നു പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു.

ശാസ്ത്രീയ സംഗീതം, നൃത്തം, വിവിധ വാദ്യോപകരണങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനാര്‍ത്ഥികളാകുന്നതിന് ഇടവകാംഗങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുക. പുരാതന ക്രിസ്തീയ കലകളായ മാര്‍ഗ്ഗംകളി, പരിചമുട്ടുകളി എന്നിവയുടെ പരിശീലനത്തിന് വിദഗ്ധരായ അധ്യാപകര്‍ നേതൃത്വം നല്‍കുന്നു. ഹോളി ഫാമിലി കള്‍ച്ചറല്‍ അക്കാഡമി വഴി നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ സാസ്കാരിക പരിപാടികളെക്കുറിച്ച് തോമസ് അപ്രേം സംസാരിച്ചു. ദേവാലയ ട്രസ്റ്റിമാരായ ജയ്‌സണ്‍ വര്‍ഗീസ്, മനോജ് ജോണ്‍, പ്രസാദ് ഫിലിപ്പ് എന്നിവരാണ് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മാത്യു ജോസ് അറിയിച്ചതാണി­ത്. 

LEAVE A REPLY

Please enter your comment!
Please enter your name here