സുവനീറുകളുടെ ചരിത്രം തിരുത്തിക്കുറിച്ച സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ. അസോസിയേഷൻ ഇന്നുവരെ നടത്തിയിട്ടുള്ള എല്ലാ ഓണത്തിനും ഒരു സുവനീർ. ഇത്തവണ കാലത്തിനൊപ്പം കൂടി വെബ് മാഗസിൻ ആയി അസോസിയേഷന്റെ മുഖപത്രം “കേരളദർശനം “പുറത്തിറക്കി. അസോസിയേഷന്റെ സഹൃത്തരത്തിലെ പുതുയുഗം തുറക്കുന്ന നിമിഷമായിരുന്നു അത് .

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ നാൽപ്പതു വർഷം പിന്നിടുമ്പോൾ അമേരിക്കൻ മലയാളികൾക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. അതിന്റെ ബാക്കിപത്രമാകുകയാണ് കേരളദർശനം. അസോസിയേഷന്റെ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ സംഘടനയുടെ ചരിത്രം പ്രതിപാദിക്കുന്ന സമയത്തു കേരളദർശനത്തെ കുറിച്ച് പറയുകയുണ്ടായി. “വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓർമ്മപ്പെടുത്തലുകളാണ് സംഘടനയുടെ അക്ഷര പുണ്യമായസൂവനീറുകൾ. നമ്മുടെ ഒരുമയുടെ വിജയം കൂടി ആണിത്, നാളിതുവരെയുള്ള നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയുംനേർകാഴ്ച, നമുക്ക് ഇന്നുവരെ എന്തെല്ലാം അമേരിക്കൻ മലയാളി സമൂഹത്തിനു വേണ്ടി ചെയ്യുവാൻ സാധിച്ചു എന്നത്  തലമുറയ്ക്ക് കാട്ടികൊടുക്കുവാൻ നമ്മുടെ ഒരു ഈടുവയ്പ്പായി മാറുന്നു നമ്മുടെ അക്ഷരചെപ്പുകൾ. പുതിയഎഴുത്തുകാർ സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഈ സൂവനീറുകളിലൂടെ മലയാളികൾക്ക് മുൻപിൽപരിചയപ്പെടുത്തുവാൻ നമുക്ക് സാധിച്ചു . സംഘടനയുടെ ഏറ്റവും വലിയ ഈടുവയ്പ്പാണ് നമ്മുടെ ഈ അക്ഷരചെപ്പുകൾ. ഇത് ഈ വർഷം മുതൽ വെബ്‌സൈറ്റിലും ലഭ്യമാകുമ്പോൾ ഏതുസമയത്തും നമ്മുടെ സംഘടനയുടെ അപൂർവ നിമിഷങ്ങൾ നമുക്ക്  നമ്മുടെ വിരൽ തുമ്പിൽ കാണുവാൻ സാധിക്കുക്കുന്നു. ഈ ഓണം അതിനും ഇടയാക്കി അതിൽ എല്ലാ അസോസിയേഷൻ ഭാരവാഹികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു.”

അമേരിക്കൻ മലയാളികളുടെ സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷമായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ സംഗഢിപ്പിച്ച ഓണനിറവിൽ വച്ച് കേരളദർശനം വെബ്സൈറ്റ് ഉത്‌ഘാടനം ചെയ്യപ്പെട്ടു. ഇതോടൊപ്പം കേരളദര്ശനത്തിന്റെ അച്ചടിച്ച കോപ്പിയും പ്രകാശനം നിർവഹിക്കുകയുണ്ടായി.

WAM ഇ. മാഗസി൯ തദവസരത്തിൽ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുകയും, ഡോക്ടർ. ഫിലിപ്പ് ജോർജ്  WAM ഇ മാഗസിന്റെ  സ്വിച്ച്ചോൺ കർമ്മവും നടത്തി  എഡിറ്റ൪: ലിജോ ജോണ്‍  Website: http://keraladharshanam.com

_LJP0965_copy _LJP0961_copy _LJP0745_copy

LEAVE A REPLY

Please enter your comment!
Please enter your name here