മയാമി : കേരളത്തിലെ തനതു വാദ്യകലയായ ചെണ്ടമേളം ഇവിടെ മയാമിയില്‍ ഹൃദ്യമായി അണിയിച്ചൊരുക്കി “ശ്രുതിമേളം ഓഫ് ഫ്‌ളോറിഡ’. പതിനഞ്ചില്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പഞ്ചാരിമേളം ഇന്ന് ഫ്‌ളോറിഡയില്‍ ഉടനീളം മലയാളികളുടെ പ്രശംസ നേടി മുന്നേറുകയാണ്.

2015 ഒക്ടോബറില്‍ ചെണ്ട വാദന കലയുടെ കുലപതി സര്‍വ്വാദരണീയനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അനുഗ്രഹിച്ചു തുടക്കമിട്ട ഈ കലാ കുടുംബം ചരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി വേദികള്‍ പിന്നിട്ടു എന്നത് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ് .

മോഹന്‍ നാരായണന്‍ എന്ന ആദരണീയനായ കലാകാരന്‍ ഗുരുസ്ഥാനത്തു നിന്ന് നയിക്കുന്ന ഈ കലാവിരുന്ന് ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും ശ്രെധേയമാണ്­.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോപന്‍ നായര്‍ (ഫോണ്‍: 954 394 1850), ബിനോയ് നാരായണന്‍ (ഫോണ്‍: 954 609 8650, ദീപക് (ഫോണ്‍: 614 216 0998.) പത്മകുമാര്‍ .കെ.ജി അറിയിച്ചതാണിത്. 

SRUTHIMELAM1

LEAVE A REPLY

Please enter your comment!
Please enter your name here