getPhotdfo.php

 

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ വ്യതസ്‌തങ്ങളായ കാഴ്‌ച്ചകളുമായി ലോകമലയാളികളുടെ സ്വീകരണ മുറിയില്‍ എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ടു 8 മണിക്കു (ഈ എസ്‌ ടി / ന്യൂയോര്‍ക്ക്‌ സമയം) എത്തുന്ന, ജനസ്രദ്ധയാര്‍ജിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ കാഴ്‌ച്ചകള്‍ എന്ന പരമ്പരയില്‍ ഈയാഴ്‌ച്ച വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഇരുപതാം ജന്മദിനാഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങള്‍ സമ്പ്രേഷണം ചെയ്യുന്നു.

യുവാക്കളാണു നാളെയുടെ വാഗ്‌ദാനങ്ങളും സംഘടനയുടെ നെടും തൂണും, ന്യൂജേഴ്‌സിയില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും, ഡബ്ല്യൂ എം സി മുന്‍ ഗ്ലോബല്‍ ചെയര്‍മാനുമായ അലക്‌സ്‌ വിളനിലം കോശി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമക്കിയ പോലെ, തങ്കമണി അരവിന്ദന്റെ നേതൃത്വത്തില്‍ സെക്രട്ടറി അനില്‍ പുത്തഞ്ചിറയും സുധീറും, ജിനേഷ്‌ തമ്പിയും, ഡോ: സോഫി വില്‍സണും ഒന്നിച്ചപ്പോള്‍ പരിപാടികള്‍ യുവ തിളക്കത്തില്‍ ഒളിമിന്നി.

അതോടൊപ്പം കോട്ടയത്തിന്റെ സ്വന്തം ഗിന്നസ്‌ പക്ക്രുവുമായി പ്രത്യേക അഭിമുഖവും ഉണ്ടാകും. അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശ്ശനത്തിന്റെ അനുഭവങ്ങളും വിശേഷങ്ങളും പ്രേഷകരുമായി അദ്ദേഹം പങ്കു വയ്‌ക്കും. അമേരിക്കന്‍ കാഴ്‌ച്ചകളുടെ അവതാരകന്‍ ഡോ: ക്രിഷ്‌ണ കിഷോറും, ക്യാമറമാന്‍ ഷിജോ പൗലോസ്സുമാണു.
കൂടുതല്‍ വിവരങ്ങള്‍ക്കു പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ 732 429 9529.

LEAVE A REPLY

Please enter your comment!
Please enter your name here