ഷിക്കാഗോ: ക്രിസ്തുശിഷ്യനും, അത്ഭുതപ്രവര്‍ത്തികളുടെ മദ്ധ്യസ്ഥനുമായ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ആഘോഷം ഒക്‌ടോബര്‍ 30-നു സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി പത്തുദിവസത്തെ നൊവേനയും പ്രാര്‍ത്ഥനകളും 21-നു വെള്ളിയാഴ്ച ആരംഭിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലെ രാവിലത്തെ കുര്‍ബാനയ്ക്കുശേഷവും, ഇടദിവസങ്ങളില്‍ വൈകിട്ട് 7 മണിക്കുള്ള കുര്‍ബാനയോട് അനുബന്ധിച്ചുമാകും പ്രാര്‍ത്ഥനകള്‍. ഇതോടൊപ്പം കൊന്തനമസ്കാരവും ഉണ്ടായിരിക്കും.

ഒക്‌ടോബര്‍ 30-നു ഞായറാഴ്ച 11 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും, പ്രാര്‍ത്ഥനകളും നടക്കും. നൊവേന പ്രാര്‍ത്ഥനകളിലും, തിരുനാള്‍ ആഘോഷത്തിലും വന്നുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുന്നതിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫും അറിയിച്ചു. ഇടവകയിലെ കുടുംബങ്ങളാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. ബീന വള്ളിക്കളം അറിയിച്ചതാണി­ത്. 

LEAVE A REPLY

Please enter your comment!
Please enter your name here