ഫ്‌ലോറിഡ: വര്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമായി തടവിലുള്ള പ്രതികളെ ബാര്‍ടൗ ഹൈസ്‌ക്കൂളില്‍ ജോലിയെടുപ്പിക്കുന്നതിന് കറക്ഷണല്‍ ഓഫീസറുടെ സുരക്ഷിത വലയത്തില്‍ കൂട്ടിക്കൊണ്ടു വന്ന പ്രതികളിലൊരാളായിരുന്നു നാല്‍പ്പതിതരണ്ടുകാരനായ ഡേവിഡ് റോസ്. ഓഫീസറുടെ നോട്ടം മാറിയ ഉടനെ സിറ്റിയുടെ യൂട്ടിലിറ്റി ട്രക്ക് തട്ടിയെടുത്തു. കൂടെ വന്നിരുന്ന തടവുകാരെ പാര്‍ക്ക് ബില്‍ഡിങ്ങില്‍ സുരക്ഷിതരായി എത്തിച്ചു. തുടര്‍ന്ന് കറക്ക്ഷണല്‍ ഓഫീസറെ കൈവിലങ്ങ് അണിയിച്ചു. ട്രക്കില്‍ കയറി സ്ഥലം വിട്ടു. ഇന്ന് ഒക്ടോബര്‍ 19 നായിരുന്നു സംഭവം. കത്തികാണിച്ചു ഭയപ്പെടുത്തിയാണ് സെക്യൂരിറ്റി ഓഫീസറെ കൈവിലങ്ങണിയിച്ചതെന്ന് ബാര്‍ടൗ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

തട്ടിക്കൊണ്ടു പോയ ഡെപ്യൂട്ടി ജെറി റെക്‌സ് റോഡിന് അപകടം സംഭവിക്കും മുമ്പെ ട്രക്കില്‍ നിന്നും രക്ഷപ്പെട്ടു അടുത്തുള്ള ഒരു സ്റ്റോറിലേക്ക് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

ഫ്‌ലോറിഡാ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും ഒന്നര മണിക്കൂറോളം ഡ്രൈവ് ചെയ്ത് പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ പ്രതി കീഴടങ്ങി. കളവു കേസ്സുള്‍പ്പെടെ നിരവധി കേസ്സുകളില്‍ പ്രതിയായ ഡേവിഡ് റോസ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 2019 ല്‍ ജയില്‍ വിമോചിതനാകേണ്ട പ്രതിയുടെ പേരില്‍ കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഓഫാസര്‍.

LEAVE A REPLY

Please enter your comment!
Please enter your name here