ഓസ്റ്റ്ന്‍: നവംബര്‍ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള ഏര്‍ളി വോട്ടിങ്ങ് ടെകസസ്സില്‍ ഒക്ടോബര്‍ 24 തിങ്കളാഴ്ച ആരംഭിക്കും. ഡാളസ് ടെറന്റ് കൗണ്ടി, ഡെന്റന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളും സമയവും പ്രസിദ്ധീകരിച്ചു.

ടെക്‌സസ് സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് പ്രത്യേകം നിര്‍ദ്ധേശിച്ചിട്ടുണ്ട്. കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റ്, ഡ്രൈവിങ്ങ് ലൈസന്‍സ്, പാസ് പോര്‍ട്ട് തുടങ്ങി ഏഴിനം തിരിച്ചറയല്‍ കാര്‍ഡാണ് കൈവശം കരുതേണ്ടത്.

കോളേജ് ഐ. ഡി അനുവദനീയമല്ല. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ അഫിസവിറ്റ് ഒപ്പിട്ടു നല്‍കണം. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ നേരത്തെ തന്നെ വോട്ടര്‍മാര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. തിരഞ്ഞെടുപ്പ് ദിനമായ നവംബര്‍ 8 വരെ കാത്തിരുന്നാല്‍ ഒരു പക്ഷെ വോട്ട് രേഖപ്പെടുത്തുവാന്‍ അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണ് നേരത്തെ വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്.

വോട്ടിങ്ങ് ശതമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടെക്‌സസ് സംസ്ഥാനം റിപ്പബ്ലിക്കിന്റെ ഉരുക്കു കോട്ടയായിട്ടാണ് ഇതുവരെ നിലനിന്നിട്ടുള്ളത്. ഇത്തവണ ഇതില്‍ മാറ്റം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രമ്പിന് പിന്തുണ നല്‍കുന്നതിന് ഗവര്‍ണര്‍ പോലും ഇതുവരെ പരസ്യമായിട്ട് മുന്നോട്ട് വന്നിട്ടില്ല എന്നതു ആശങ്ക ഉളവാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here