ആര്‍ഷഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നവരാണ് ഇന്ത്യാക്കാര്‍. മറ്റു രാജ്യത്തെ പൗരന്മാരായാലും മറ്റുള്ളവരോട് നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും പറയുമ്പോള്‍ അഭിമാനവും അതിലേറെ ആവേശവുമാണ് ഉള്ളി ന്‍റെയുള്ളില്‍ ഉണ്ടാകുക. കാരണം അത്രയ്ക്ക് മഹത്തായ സംസ്കാരത്തിന് ഉടമകളാണ് ഇന്ത്യാക്കാര്‍. സംസ്കാരങ്ങളുടെ മാതാവ്, അതാണ് ആര്‍ഷഭാരത സംസ്കാരത്തെ ലോകം വിളിക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ അതിന്‍റെ ആഴവും മഹത്വവും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഈ സംസ്കാരത്തിന്‍റെ ഭാഗമാണോ ഇന്ത്യ യിലെ സന്യാസിമാര്‍ നഗ്നരായി നടക്കുന്നത്. ഈ ചോദ്യം ഒരു അമേരിക്കക്കാരന്‍ എന്നോട് ഈ അടുത്തിട ചോദിക്കുകയുണ്ടായി. പൂര്‍ണ്ണ നഗ്നരായി സന്യാസിമാര്‍ ഉത്തരേന്ത്യയില്‍ ജനമദ്ധ്യത്തില്‍ക്കൂടി അവരുടെ സ്വീ കരണം ഏറ്റുവാങ്ങിക്കൊണ്ട് ് നടന്നു നീങ്ങുകയും സ്ത്രീജനങ്ങള്‍ അവരെ പൂജിക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയായില്‍ക്കൂടി കാണാനിടയായപ്പോഴാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്. സത്യത്തില്‍ ആ ചോദ്യം കേട്ടപ്പോള്‍ ദേഷ്യമല്ല മറിച്ച് ലജ്ജയാണുണ്ടായത്.

ഇന്ത്യാക്കാരുടെ കഠിനാധ്വാനത്തെക്കുറിച്ചും ബുദ്ധി ശക്തിയെക്കുറിച്ചും മതിപ്പും ബഹുമാനവുമുള്ള വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹം ഇന്ത്യയെ കളിയാക്കാന്‍വേണ്ടി പറഞ്ഞത ല്ലായെന്നു പറയട്ടെ. പണ്ടും ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍. കുംഭമേളകളിലും മറ്റും നഗ്നസന്യാസിമാര്‍ പങ്കെടുത്തിരുന്നുയെന്ന് വായിച്ചിട്ടുണ്ട്. ഭാഗ്യത്തിന് കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ ഇ ല്ലായെന്നത് ആശ്വാസകരമാണ്,  എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയായില്‍ക്കൂടി നഗ്ന സന്യാസിമാരുടെ സ്വീകരണ പരിപാടികളുടെ രംഗങ്ങള്‍ വീഡിയോകളായി പു റംലോകത്തെത്തുന്നുണ്ട്. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഇത് അതേപടി പ്രചരിപ്പിക്കാന്‍ പരിമിതികളും പ്രശ്നങ്ങളുമുണ്ട്. ഒപ്പം നിയമകുരുക്കിന്‍റെയും മറ്റും ഭയമുണ്ട്. അതുകൊണ്ടുതന്നെ അവരില്‍ക്കൂടി ഇതൊന്നും പുറംലോകം അറിഞ്ഞിരുന്നില്ല. അ റിയാന്‍ പോകുന്നുമില്ല. എന്നാല്‍ അതല്ല സോഷ്യല്‍ മീഡിയാ യുടെ സ്ഥിതി. ലോകത്തിന്‍റെ ഏ തുമൂലയില്‍ നടക്കുന്ന എത്ര ചെറുതായ കാര്യങ്ങള്‍ പോലും ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിമിഷനേരം മതി. നിയമ കുരുക്കോ മറ്റൊന്നും ഭയപ്പെടേണ്ടതുമില്ല.

ആധുനിക ലോകത്ത് മനുഷ്യന്‍ വളര്‍ച്ചയുടെ ഉത്തും ഗശൃംഗത്തില്‍ കയറിയിട്ടും ശിലായുഗത്തെ ഓര്‍മ്മപ്പെടുത്തുന്ന നഗ്ന മനുഷ്യര്‍ ഇന്ത്യയുടെ തെ രുവീഥികളില്‍ക്കൂടി നടക്കുന്നു യെന്നത് ലജ്ജയുളവാക്കുന്നതാണ്.     നഗ്നരായിതെരുവീഥികളില്‍ക്കൂടി നടക്കുന്നുയെന്നു മാത്രമല്ല ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമസഭയില്‍ കയറി നിയമസഭാ നാഥനായ സ് പീക്കറുടെ കസേരയില്‍ ഇരുന്നു കൊണ്ട് നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യുകയും സദാചാരത്തിന്‍റെ മഹത്വം വിളിച്ചു പറയുകയും ചെയ്യുന്നതാണ് അതിലേറെ ലജ്ജാകരം. ഈ അടുത്തകാലത്ത് ഒരു സന്യാസി നഗ്നനായി വടക്കെ ഇന്ത്യയിലെ ഒരു നിയമസഭാ ഹാളില്‍ സ്പീക്കറുടെ കസേരയിലിരുന്ന് അം ഗങ്ങള്‍ക്ക് സദാചാരത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയുണ്ടായത് വാര്‍ത്തകളില്‍ വലിയ പ്രാധാന്യം നേടുകയുണ്ടായതാണ് ആ സംഭവം. ഇങ്ങ നെയൊരു സംഭവം ഒരു പക്ഷെ ലോകത്തില്‍ ആദ്യത്തേതായിരി ക്കും.

ഒരു സിനിമയില്‍ അസംഭ്യം സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് കുടുംബസമേതം കാണാന്‍ യോഗ്യമല്ലെന്നു പറഞ്ഞ് സെന്‍സര്‍ ബോര്‍ഡിന്‍റെ ‘ഏ’ സര്‍ട്ടിഫിക്കറ്റ് അടിച്ച് പുറത്തിറങ്ങും. പിന്നെ കുടുംബസമേതം ആരും ആ സിനിമ കാണാന്‍ പോകില്ല. ഞര മ്പു രോഗികള്‍ക്ക് മാത്രമുള്ളതാ യി അത് തള്ളപ്പെടുകയും ചെ യ്യും. അശ്ലീല വെബ് സൈറ്റുക ള്‍ കാണുന്നവര്‍ക്കെതിരെ പോലും കേസ്സെടുക്കുന്ന ശക്തമായ നിയമമുള്ള നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നതാ ണ് ഏറെ പ്രത്യേകത. അതൊ ന്നും നിയന്ത്രിക്കാനോ നിരോധിക്കാനോ ഇവിടെ നിയമമോ നീതി പീഠങ്ങളോ ഇല്ലെന്നതാണ് അതിലേറെ കഷ്ടം.

സ്ത്രീകളായിരുന്നെങ്കില്‍ ച ന്ദ്രഹാസം മുഴക്കി യാഥാസ്ഥിതി കര്‍ രംഗത്തു വന്നേനെ. അവിടെ അശ്ലീലവും സദാചാരവും സംസ്കാരരാഹിത്യവുമെല്ലാം മുഴങ്ങിക്കേട്ടേനെ. നിയമത്തിന്‍റെ വാളും മതത്തിന്‍റെ മാമൂലും ഉയര്‍ന്നു പൊങ്ങിയേനെ. സ്ത്രീ നഗ്നത പ്രദര്‍ശിപ്പിച്ചാലെ ആകാ ശം ഇടിഞ്ഞു വീഴുകയുള്ളോ പുരുഷന് അതൊന്നും ബാധകമ ല്ലെ. ഇതൊക്കെ കാണുമ്പോള്‍ അറിയാതെ ചോദിച്ചുപോകുകയാണ്. ഇതൊക്കെ കണ്ടിട്ടും കാണാതെ പോകുന്ന കുറച്ചാള്‍ക്കാരുണ്ട്. ഭാരത സംസ്കാരം മൊ ത്തം വിലയ്ക്കെടുത്ത സാംസ് കാരിക നായകന്മാരും മറ്റും ഇതൊക്കെ കണ്‍മുന്‍പില്‍ ക ണ്ടാലും അവരതില്‍ പ്രതികരി ക്കാത്തതെന്തുകൊണ്ട്. പ്രതി കരിച്ചാല്‍ പ്രതികരണശേഷി യുള്ള അനുയായികള്‍ പരലോകത്തേയ്ക്ക് അയക്കുമെന്നതായിരിക്കും അതിനു കാരണം. അ തുകൊണ്ടുതന്നെ ഇതൊക്കെ ഇങ്ങനെ നടന്നുകൊണ്ടേയിരി ക്കും.

ഈ നഗ്നതാ പ്രദര്‍ശനം എന്തിനെന്നാണ് മനസ്സിലാ കാത്തത്. ഏതെങ്കിലും മതം പറയുന്നുണ്ടോ. നഗ്നരായി നട ക്കണമെന്ന്, വികാരങ്ങളെ അ തിജീവിക്കണമെന്നും നിയന്ത്രി ക്കണമെന്നും ആശകള്‍ക്കും ആ ഗ്രഹങ്ങള്‍ക്കും കടിഞ്ഞാണിട ണമെന്നും മതഗ്രന്ഥങ്ങളില്‍ പ റയുന്നുണ്ട്. അല്ലാതെ തുണിയു ടുക്കാതെ നടക്കാന്‍ ആരും പറ യുന്നില്ല. പ്രത്യേകിച്ച് ആധുനിക ലോകത്ത്. ആദിമാതാപിതാക്കളായ ആദവും ഹൗവ്വയും നഗ്നരാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും മോഡേണായ വൃക്ഷലതാദികളും മരത്തോലുമുപയോഗിച്ച് വസ്ത്രം ഉണ്ടാക്കി നാണം മറച്ചുയെ ന്നാണ് പറയുന്നത്.
    തുണിയുടുക്കാത്ത ഈ ആചാരം എന്തിന്‍റെയടി സ്ഥാനത്തിലായാലും അത് അ ങ്ങേയറ്റം മ്ലേച്ഛവും അപഹാസ്യ വുമാണ്. മക്കളുമൊത്ത് പൊതു നിരത്തില്‍ക്കൂടി യാത്ര ചെയ്യു മ്പോള്‍ ഒരാള്‍ തുണിയില്ലാതെ നടക്കുന്നതൊന്നാലോചിച്ചു നോക്കുക. അത് ഏത് സംസ്കാ രത്തിന്‍റെ ഭാഗമാണെന്നാണ് അവരോട് പറയേണ്ടത്. ഒരു കാര്യം തുറന്നുപറയാം ഇതൊന്നും നാം ഉയര്‍ത്തിക്കാട്ടുന്ന ആ മഹത്താ യ സംസ്കാരത്തിന്‍റെ ഭാഗമല്ല. അങ്ങനെയായിരുന്നെങ്കില്‍ താ പസികളായ മുനിമാരും താപ സശ്രേഷ്ഠരും ഇങ്ങനെ നടന്നേനെ. ലോക മോഹങ്ങള്‍ ത്യജിക്കാനും ആത്മീയ പാരമ്യതയി ലെത്താനും സദാ ഈശ്വരചി ന്തയുമായി നടക്കുന്നവരായി രുന്നു ഭാരതത്തിലെ ഋഷിമാരും താപസശ്രേഷ്ഠരും. അതുകൊ ണ്ടുതന്നെ അവര്‍ വസ്ത്രധാര ണത്തിലോ ആര്‍ഭാട ജീവിതത്തി ലോ അമിത ശ്രദ്ധയുള്ളവരായി രുന്നില്ലായെന്നാണ് ഇതിഹാ സങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അവര്‍ ലോകത്തിനു തന്നെ മാതൃകയും അഭിമാനവുമായിരുന്നു. അവരുടെ വസ്ത്രധാര ണം ലളിതമായിരുന്നു.

എന്നാല്‍ അവര്‍ നാണം മറച്ച് മറയ്ക്കേണ്ടത് മറച്ചു തന്നെയായിരുന്നു നടന്നിരുന്നത്. അതില്‍ നിന്ന് വ്യക്തമാകുന്നത് ഇതൊന്നും നമ്മുടെ സംസ്കാര ത്തിന്‍റെ ഭാഗമല്ലായെന്നു തന്നെ. പക്ഷേ ഇത് നമ്മുടെ സംസ്കാരത്തെ തന്നെ കരിവാരിതേയ് ക്കുമെന്നതാണ് സത്യം. ഇതും സന്യാസത്തിന്‍റെ പേരിലാണെന്നതു തന്നെ അതിനു കാരണം. ആ മഹത്തായ വാക്കിന്‍റെ ആശ യവും അര്‍ത്ഥവും കൂടി കളങ്ക പ്പെടും.

ഇതൊക്കെ നിയന്ത്രി ക്കാന്‍ ഇവിടെ ഭരണകൂടത്തിനോ അവരെ നിയന്ത്രിക്കുന്ന വര്‍ക്കോ കഴിയാത്തതെന്തു കൊണ്ട്. രാജാവ് നഗ്നനാണെന്ന് ഉറക്കെ പറയാന്‍ കഴിയണം. എങ്കില്‍ മാത്രമെ ഇത്തരം ആചാരങ്ങള്‍ ഇല്ലാതാകൂ. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പോലും മതത്തിന്‍റെ വിലക്കു കല്‍പ്പിക്കുന്നവരുടെ നാട്ടില്‍ അതിനേക്കാ ള്‍ മോശമായ പ്രവര്‍ത്തികള്‍ ക ണ്ടിട്ടും നടന്നിട്ടും അത് അംഗീ കരിക്കുന്നതാണ് ഏറെ രസകരം. പണ്ടെങ്ങോ ആരോ കാട്ടിയ ഒരു വിവരക്കേട് അത് ഇപ്പോഴും തു ടരുന്നുയെന്നതാണ് യാഥാര്‍ ത്ഥ്യം.

ഇതിനെ ജനം ഭക്തിയായി കണ്ട് ആരാധിക്കുമ്പോള്‍ അവര്‍ ആരാധിക്കുന്ന സ്വരൂപ ങ്ങള്‍ ആത്മസംതൃപ്തിയടയുക യാണ് ഉള്ളിന്‍റെയുള്ളില്‍. ഒപ്പം ജനത്തെ വിഡ്ഢികളാക്കിയെന്ന് ഉള്ളിന്‍റെയുള്ളില്‍ പറയുന്നുമു ണ്ടാകാം. എന്തായാലും ജനത്തെ ഇത് വിഡ്ഢികളാക്കുന്നു യെ ന്നതിന് യാതൊരു സംശയവുമി ല്ല. മൃഗങ്ങളെപ്പോലും തുണിയു ടിപ്പിക്കുന്ന ഈ കാലത്ത് അതി നേക്കാള്‍ കഷ്ടമായി നടക്കു ന്നത് വളരെ പരിതാപകരമായ തെന്നതില്‍ യാതൊരു സംശയ വുമില്ല.
അല്പവസ്ത്രധാരികളെന്ന് പാശ്ചാത്യരെ വിളിച്ച് കളിയാക്കു ന്ന നാം അല്പം പോലും വ സ്ത്രം ധരിക്കാത്ത ഇവരെക്കു റിച്ചോര്‍ത്ത് അഭിമാനിക്കുകയും അവരെ ആരാധിക്കുകയും ചെ യ്യുന്നുയെന്നത് സ്വന്തം കണ്ണിലെ കോല് കാണാത്തവര്‍ക്ക് തുല്യ മാണ്. അതും നമ്മുടെ സംസ്കാ രത്തിന്‍റെ ഭാഗമെന്ന് ഉയര്‍ത്തി ക്കാട്ടി. ഇന്ത്യ ചന്ദ്രനില്‍ കാലു കുത്തിയെന്ന് അവകാശപ്പെട്ടാ ലും നമ്മെ അപമാനപ്പെടുത്തു ന്നതാണ് ഇത്തരം പ്രവര്‍ത്തി കള്‍.

മതത്തെ കുറ്റപ്പെടു ത്താനോ അധിക്ഷേപിക്കാനോ വേണ്ടിയല്ല ഇങ്ങനെയെഴുതു ന്നത്. മതങ്ങളുടെ മഹത്തായ ആശയങ്ങളെപ്പോലും മലീമസ്സ പ്പെടുത്തുന്നു ഈ പ്രവര്‍ത്തി കള്‍. ഇന്ത്യാക്കാരനെന്ന് അഭിമാ നിക്കാന്‍ അനേക കാര്യങ്ങള്‍ ന മ്മുടെ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇതുപോലെ ഒരു പ്രവര്‍ത്തി മ തി അത് മൂടി വയ്ക്കാന്‍. എന്നും പുറംലോകം കാണുന്നത് ആദ്യം ന്യൂനതകള്‍ മാത്രം. സ്ലംഡോഗ് മില്ലനര്‍ സിനിമപോലെ മനോ ഹരമായ ഇന്ത്യയുടെ ഗ്രാമപ്ര ദേശങ്ങളെ കാണിക്കാതെ മും ബൈയിലെ ചേരിപ്രദേശം കാണിച്ചപ്പോള്‍ ലോകം ഇന്ത്യയെ കാണുന്നതും കേള്‍ക്കുന്നതും മൂക്കത്ത് കൈവച്ച്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുക. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതികരിക്കണം. നിയമത്തിന്‍റെ നിയന്ത്രണം ഇവിടെയും വരണം. വന്നെ പറ്റു.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ : blessonhouston@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here