ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 114-മത് ഓര്‍മ്മപ്പെരുന്നാളും ദേവാലയത്തിന്റെ 41-മത് വാര്‍ഷികവും നവംബര്‍ 4,5 തീയതികളില്‍ വിപുലമായ പരിപാടികളോടെ സംയുക്തമായി ആഘോഷിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ചടങ്ങുകള്‍ക്കും ആരാധനയ്ക്കും നേതൃത്വം വഹിക്കും.

ഒക്‌ടോബര്‍ 30-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റോടെ പെരുന്നാളിനു തുടക്കംകുറിക്കും. റവ.ഫാ. ഇട്ടന്‍പിള്ള കൊടിയേറ്റ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് എല്ലാദിവസവും സന്ധ്യാപ്രാര്‍ത്ഥനയും നവംബര്‍ 2-നു രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും, നാലാം തീയതി വെള്ളിയാഴ്ച 4.30-നു എം.ജി.ഒ.സി.എസ്.എം, മാര്‍ത്തമറിയം വനിതാ സമാജം, സണ്‍ഡേ സ്കൂള്‍ എന്നിവയുടെ മീറ്റിംഗും, 6-ന് സന്ധ്യാപ്രാര്‍ത്ഥനയും, 7 മണിക്ക് ഈപ്പന്‍ വര്‍ഗീസ് നയിക്കുന്ന വചനപ്രഘോഷണവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. Newsimg2_53806270

നവംബര്‍ അഞ്ചാംതീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തില്‍ എത്തുന്ന അഭിവന്ദ്യ തിരുമനിയേയും, വൈദീകരേയും ശുശ്രൂഷാ സംഘം ദൈവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് പ്രഭാതനമസ്കാരവും 10-ന് വിശുദ്ധ കുര്‍ബാനയും, 11.30-ന് അലങ്കരിച്ച വാഹനത്തിനു പിന്നില്‍ കുരിശ്, കൊടി, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന റാസയില്‍ പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ആലപിച്ച് വിശ്വാസികള്‍ പങ്കെടുക്കും. കൈമുത്തിനും വാഴ്‌വിനും ശേഷം വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയുണ്ടായിരിക്കും. വിശ്വാസികള്‍ വിശുദ്ധിയോടും നോമ്പാചരണത്തോടുംകൂടി പ്രാര്‍ത്ഥനാപൂര്‍വ്വം അനുഗ്രഹം പ്രാപിക്കണമെന്നു വികാരി റവ. ഫാ. ലീസണ്‍ ഡാനിയേല്‍ താത്പര്യപ്പെടുന്നു. പെരുന്നാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. Newsimg3_54894022

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ലീസണ്‍ ഡാനിയേല്‍ (വികാരി) 718 570 2813, കൊച്ചുമ്മന്‍ കൊച്ചുമ്മന്‍ (സെക്രട്ടറി) 718 640 6733, പൊന്നച്ചന്‍ ചാക്കോ (ട്രസ്റ്റി) 718 687 7627. ട്രസ്റ്റി പൊന്നച്ചന്‍ ചാക്കോ അറിയിച്ചതാണ് ഈ വാര്‍ത്ത.

LEAVE A REPLY

Please enter your comment!
Please enter your name here