മോര്‍ട്ടന്‍ ഗ്രോവാ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടെയും ദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി ആചരിച്ചു.

അന്നേ ദിവസം മതബോധന ക്ലാസുകളില്‍ വിശുദ്ധരെപ്പറ്റിയുളള പഠനങ്ങളും പോസ്റ്റര്‍ പ്രദര്‍ശനങ്ങളും നടത്തപ്പെട്ടു. തുടര്‍ന്ന് വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞ കുട്ടികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് പ്രൊസഷന്‍ നടത്തപ്പെട്ടു.
വിശുദ്ധരുടെ ജീവിതമാതൃക പിന്തുടരുവാന്‍ ഉദ്‌ബോധിപ്പിക്കുന്ന പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. സെന്റ് മേരീസ് ക്വയര്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു.Newsimg2_99300473 Newsimg3_55268748 Newsimg4_39500626 Newsimg5_97737607

തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് കാര്‍മ്മികത്വം വഹിച്ചു.
ഫാ. കുര്യന്‍ കാരിക്കല്‍ വചനസന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികള്‍ക്കെല്ലാവര്‍ക്കും സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്തു.

സമാധാനത്തിന്റെ സന്ദേശമറിയിച്ചുകൊണ്ട് നീല ബലൂണുകള്‍ ഫാ. ലല്ലു കൈതാരം കുട്ടികളോട് ചേര്‍ന്ന് ആകാശത്തേക്ക് പറത്തി. മതബോധന സ്കൂള്‍ ഡയറക്ടറന്മാര്‍, അധ്യാപകര്‍, പേരന്റ് വൊളന്റിയേഴ്‌സ്, സിസ്‌റ്റേഴ്‌സ്, പാരീഷ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here