ഓഷന്‍ സൈഡ്(കാലിഫോര്‍ണിയ): സെപ്റ്റംബര്‍ 23ന് മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ വന്‍വിജയം. കാലിഫോര്‍ണിയ ഓഷന്‍ സൈസ് വോട്ടര്‍മാരാണ് സിറ്റി ട്രഷററായി മരണപ്പെട്ട ഗാരി ഏണസ്റ്റിനെ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തത്.

പ്രമേഹ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23നായിരുന്നു ഗാരിയുടെ മരണം. ഇതിനകം നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പു ബാലറ്റ് പേപ്പറില്‍ ശാരിയുടെ പേരും  അച്ചടിച്ചു കഴിഞ്ഞിരുന്നു. മരിച്ച വിവരം അറിയാതെയാണ് വോട്ടര്‍മാരില്‍ 53 ശതമാനം പേര്‍ ഗാരിക്ക് വോട്ട് ചെയ്തത്. ഗാരിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി സ്‌ക്കോട്ടിന് 47 ശതമാനം വോട്ട് ലഭിച്ചു.

സിറ്റിയുടെ മുമ്പില്‍ ഇനി രണ്ടു വഴികളാണുള്ളത്. ശാരിക്ക് പകരം ഒരാളെ നോമിനേറ്റു ചെയ്യുക. അല്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുക. എന്നാല്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി സ്‌ക്കോട്ട് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് നിയമപരമായി തടസ്സമുണ്ടെന്ന് സ്‌ക്കോട്ടിനെ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here