ഡാളസ്: കേരള പിറവിയുടെ അറുപതാം വാര്‍ഷീകത്തോടനുബന്ധിച്ചു വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന് രൂപം നല്‍കി. ഡബ്ലിയൂ. എം.സി. ആദ്യമായാണ് ഇത്തരമൊരു ഫോറത്തിന് രൂപം നല്‍കുന്നതെന്ന് റീജയന്‍ പ്രസിഡന്റ് ഷാജി രാമപുരം പറഞ്ഞു.

നവംബര്‍ 16ന് ഇര്‍വിങ്ങ് പസന്ത് കോണ്‍ഫ്രന്‍സില്‍ ഹോളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫോറത്തിന്റെ ഉല്‍ഘാടനം മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് നിര്‍വ്വഹിച്ചു. യോഗത്തില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഷാജി രാമപുരം അദ്ധ്യക്ഷത വഹിച്ചു.

ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), സിസില്‍ ചെറിയാന്‍ (ട്രഷറര്‍), ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണ്‍സന്‍ തലച്ചെല്ലൂര്‍, വര്‍ഗീസ് മാത്യു, ചെറിയാന്‍ അലക്‌സാണ്ടര്‍, ഹരിദാസ് തങ്കപ്പന്‍, റവ.വിജു വര്‍ഗീസ്, റവ.ഫാ.ജോസഫ് നെടുമാന്‍ കുഴിയില്‍, ഏലികുട്ടി ഫ്രാന്‍സീസ്, തോമസ് രാജന്‍(പി.എം.എം.), ഷിജു എബ്രഹാം, സി.വി.ജോര്‍ജ്ജ്, വില്‍സന്‍ വര്‍ഗീസ്, ചാക്കോ ഇട്ടി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

അറുപത് വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഡിജിപി പ്രത്യേകം അഭിനന്ദിച്ചു.

ആന്‍സി തലച്ചെല്ലൂരിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ചാര്‍ളി ജോര്‍ജ്ജ്, മാത്യു മത്തായി എന്നിവരുടെ ഗാനലാപം ശ്രുതിമധുരമായി.

സീനിയര്‍ സിറ്റിസന്‍ ഫോറത്തിന്റെ റീജിയന്‍ പ്രസിഡന്റായി ഫ്രൊം ജോയി പല്ലാട്ടുമഠം, സെക്രട്ടറിയായി ജോസ് വര്‍ഗീസു എന്നിവരെ നിയമിച്ചതായി റീജിയന്‍ പ്രസിഡന്റ് ഷാജി രാമപുരം അറിയിച്ചു.

DSC_0065A DSC_0008A

LEAVE A REPLY

Please enter your comment!
Please enter your name here