ഡാളസ്സ്: ഡാളസ്സ് ഫോര്‍ട്ട് വര്‍ത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കേരള എക്യൂമനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍3 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ക്രിസ്തുമസ് സന്ദേശം അലക്ലിയോസ് മാര്‍ യൂസേബിയസ് മെത്രാ പോലീത്തായാണ് നല്‍കുന്നത്. കരോളിന് ആതിഥേയത്വം വഹിക്കുന്നത് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേസിസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയാണ്. റവ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് കരോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ഫാ. രാജു ദാനിയേല്‍- 214 476 6584

                                                അലക്‌സ് അലക്‌സാണ്ടര്‍ – 214 289 9192

Kecf

LEAVE A REPLY

Please enter your comment!
Please enter your name here