ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച ‘വൈസ്‌മെന്‍’ ചാര്‍ട്ടറിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. നവംബര്‍ 19-നു ശനിയാഴ്ച വൈറ്റ് പ്ലെയിന്‍സിലുള്ള ‘കോണ്‍ഗ്രഗേഷന്‍ കോള്‍ അമി’ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് മെന്‍ ക്ലബിന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോവാന്‍ വില്‍സണ്‍ ചാര്‍ട്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചാര്‍ട്ടര്‍ പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് മെന്‍ യു.എസ്. ഏരിയാ പ്രസിഡന്റ് റിച്ചാര്‍ഡ് റെഡ്‌മോണ്ട്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, റീജണല്‍ ഡയറക്ടര്‍ സാജു സാം, സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, റീജണല്‍ ഡയറക്ടര്‍ (ഇലക്ട്) മാത്യു ചാമക്കാല, ഫ്‌ളോറല്‍ പാര്‍ക്ക് ചാര്‍ട്ടര്‍ പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു, ലോംഗ്‌ഐലന്റ് ചാര്‍ട്ടര്‍ പ്രസിഡന്റ് വര്‍ഗീസ് ലൂക്കോസ്, ഡോ. ആനി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ജോസഫ് കാഞ്ഞമല സ്വാഗതവും എഡ്വിന്‍ കാത്തി നന്ദിയും പറഞ്ഞു. സ്വപ്ന മലയില്‍, ലാലിനി കളത്തില്‍ എന്നിവര്‍ എം.സിമാരായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

ഷാജി സഖറിയ, ഷൈജു കളത്തില്‍, ജിം ജോര്‍ജ്, ജോസ് ഞാറകുന്നേല്‍, മാണി റോയി, ഷിനു ജോസഫ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മിനി മുട്ടപ്പള്ളി, ലിസ ജോസഫ്, കെ.കെ. ജോണ്‍സണ്‍, ജോസ് മലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: ലിജോ ജോൺ

Ysmen1 Ysmen2 Ysmen3 Ysmen4 Ysmen6 Ysmen7

LEAVE A REPLY

Please enter your comment!
Please enter your name here