ദക്ഷിണ ചൈന കടലില്‍ വച്ച് ചൈന പിടിച്ചെടുത്ത അമേരിക്കയുടെ അന്തര്‍വാഹിനി തിരികെ ആവശ്യപ്പെട്ട് പെന്റഗണ്‍. സമുദ്രസര്‍വേക്കായി യു.എസ്.എന്‍.എസ് ബോഡിച്ച് എന്ന കപ്പലാണ് അന്തര്‍വാഹിനി അയച്ചത്. അന്തര്‍വാഹിനി അയച്ചത് നിയമപരമാണെന്നും തിരിച്ചുള്ള ചൈനയുടെ നടപടി നിയമവിരുദ്ധമാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് പറഞ്ഞു.

സുബിക് കടലില്‍ പതിവായുള്ള പരിശോധന നടത്തുകയായിരുന്നു അന്തര്‍വാഹിനി. രാജ്യാന്തര നിയമത്തിന് അനുസൃതമായിട്ടാണ് ഇവ സര്‍വേ നടത്തിയിരുന്നത്. അതിനിടെയാണ് ചൈനയുടെ പി.ആര്‍.സി ദലാങ് 3ാം ക്ലാസ് കപ്പല്‍ നടത്തിയ തിരച്ചിലില്‍ അന്തര്‍വാഹിനി കണ്ടെത്തിയതെന്നും പീറ്റര്‍ കുക്ക് പറഞ്ഞു. അന്തര്‍വാഹിനി തിരികെ ആവശ്യപ്പെട്ട് ബൗഡിച്ച് കപ്പലിലേക്ക് സന്ദേശം അയച്ചിരുന്നു. എന്നാല്‍, സന്ദേശം നിരസിക്കപ്പെടുകയാണുണ്ടായതെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here