ഡാളസ്: നഷ്ടപ്പെട്ട മനുഷ്യന്റെ തേജസ് വീണ്ടെടുക്കൽ ആണ് ക്രിസ്തുമസ് നമ്മെ ഓർമിപ്പിക്കുന്നത് എന്ന്  അമേരിക്കയിലെ പ്രമുഖ  പത്രപ്രവർത്തകനും ഡാളസിലെ സാമൂഹിക നേതാവുമായ ശ്രീ പി. പി. ചെറിയാൻ പറഞ്ഞു. വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസു ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കവെ ആണ് ശ്രീ ചെറിയാൻ ഹൃദ്യ്രവും മനോഹരവുമായ ക്രിസ്മസ് സന്ദേശം നൽകിയത് 

അതിമനോഹരമായ ഒരു കഥയിലൂടെ അച്ഛന് മക്കളോടുള്ള സ്നേഹം പോലെ  തന്നെ ആണ്  ദൈവത്തിനു മാനവരാശിയോട് ഉള്ള സ്നേഹം എന്ന് അദ്ദേഹം  സമർത്ഥിച്ചു.   ബെത്ലഹേമിലെ പുൽക്കൂട്ടിൽ ഭൂജാതനായ  യേശുവിനെ തേടി വിദ്വാന്മാർ യാത്ര തിരിച്ചത് വാല് നക്ഷത്രത്തെ പിന്തുടർ.ന്നാണ്.  ദൈവം നൽികിയ അടയാളമായിരുന്നു അത്.  എന്നാൽ അവർ ആ ലക്‌ഷ്യം തെറ്റി രാജാവിന്റെ കൊട്ടാരത്തിൽ എത്തിച്ചേർന്നു. ദൈവീക ബുദ്ധിക്കും അപ്പുറമായി അവർ ചിന്തിച്ചതിനാലാണ് അവർക്കു തെറ്റ് പറ്റിയത്. അവർ അവരുടെ ബുദ്ധിയിൽ ആശ്രയിച്ചു.  ഇന്ന് പലരും ആ വിദ്വാന്മാരുടെ സ്ഥിതിയിലാണ്. സ്വയത്തിൽ വിശ്വസിച്ചു ദൈവീക ജ്ഞാനത്തെ തള്ളി കളയുന്നു.  എന്നാൽ തിരിഞ്ഞു ദൈവീക ജ്ഞാനത്തിൽ ആശ്രയിക്കുമ്പോഴാണ് നമുക്ക് യഥാർത്ഥമായി  ഉണ്ണി യേശുവിനെ കാണാൻ സാധിക്കുക.  പൊന്നും മൂരും കുന്തിരിക്കവും ഉണ്ണി യേശുവിനു നല്കാൻ സാധിക്കുക.  യഥാർത്ഥ പാതയിലൂടെ യാത്ര ചെയ്തു ഉണ്ണി യേശുവിനെ കാണാൻ എല്ലാവര്ക്കും ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. താഴ്മയുടെയും ദൈവീക സ്നേഹത്തിന്റെയും പ്രതിഫലനമാണ് ക്രിസ്തുമസ്സിലൂടെ നമുക്ക് പഠിക്കുവാനുള്ളതെന്നും ശ്രീ ചെറിയാൻ പറഞ്ഞു. വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രവർത്തനങ്ങളെ ചെറിയാൻ പ്രശംസിച്ചു സംസാരിച്ചു 
പ്രൊവിൻസ് പ്രസിഡന്റെ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു.  വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ പി. സി. മാത്യു,  റീ ജിയൻ വൈസ് ചെയർമാൻ  വർഗീസ് കയ്യാലക്കകത്തു, ഡാളസ് പ്രൊവിൻസ് മുൻ ചെയർമാൻ ഫിലിപ്പ് സാമുവേൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. സി. ചാക്കോ, യൂത്തു കോഓർഡിനേറ്റർ ലിൻഡാ സാംസൺ, അഞ്ചു ബിജിലി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ഫിലിപ്പ് സാമുവേൽ, രാജു വര്ഗീസ്, ഫിലിപ്പ് ചാമത്തിൽ, ഷിജു എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. 
പ്രൊവിൻസ് ചെയർമാൻ തോമസ് ചെള്ളത് സ്വാഗതവും ട്രഷറർ ജേക്കബ് എബ്രഹാം നന്ദിയും  പ്രകാശിപ്പിച്ചു
Misc Carole Song le by Youth Coordinator Linda Samson PP Cherian X-Mas Message
 

LEAVE A REPLY

Please enter your comment!
Please enter your name here