ലൊസാഞ്ചല്‍സ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും പാര്‍സിയുമായ അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡിയെ (46) ലൊസാഞ്ചല്‍സ് സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. രാജ്യത്തെ സുപ്പീരിയര്‍ കോടതിയില്‍ നിയമനം ലഭിക്കുന്ന ആദ്യ പാര്‍സിയാണ് അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡി. കലിഫോര്‍ണിയ ലൊസാഞ്ചല്‍സില്‍ നിയമനം ലഭിക്കുന്ന അഞ്ചാമത്തെ സൗത്ത് ഏഷ്യന്‍ സ്റ്റേറ്റ് കോര്‍ട്ട് ജഡ്ജിയെന്ന പദവിയും ഡോര്‍ഡിക്ക് ലഭിച്ചു.

ഇമ്മിഗ്രന്റ് എന്ന നിലയില്‍ ഈ രാജ്യം നല്‍കിയ വലിയ പദവിയും അംഗീകാരവുമാണിതെന്ന് ഡോര്‍ഡി പറഞ്ഞു. സൗത്ത് ഏഷ്യന്‍ സമൂഹവുമായി വളരെയടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിട്ടുള്ള ഡോര്‍ഡി നിയമം നിഷേധിക്കപ്പെടുന്നവരുടേയും പീഡിതരുടേയും സഹായത്തിനു എന്നും മുന്‍ പന്തിയാലായിരുന്നു.
ഇന്ത്യയില്‍ നിന്നും മാതാപിതാക്കളോടൊപ്പം കുടിയേറിയ ഡോര്‍ഡി യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ, ലയോള ലൊ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് നിയമപഠനം പൂര്‍ത്തീകരിച്ചത്.

ലൊസാഞ്ചല്‍സ് ഏഷ്യന്‍ അമേരിക്കന്‍ അഡ്വാന്‍സിങ്ങ് ജസ്റ്റിസ് ജനുവരി 18ന് ഡോര്‍ഡിക്ക് ഉജ്ജ്വല സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here