ഹണ്ട്‌സ് വില്ല: മയക്കു മരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിട യില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ക്രിസ്റ്റഫര്‍ വില്‍കിന്‍സിന്റെ (48) വധശിക്ഷ ടെക്‌സാസിലെ ഹങ്ങ്‌സ് വില്ല പ്രിസണില്‍ നടപ്പാക്കി. ഈ വര്‍ഷം അമേരിക്കയില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.

ഇന്നലെ വൈകിട്ട് 6.29 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. സുപ്രീം കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് ചേംബറില്‍ പ്രവേശിച്ച ഉടനെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രതി ക്ഷമ ചോദിച്ചു. 2005 ഒക്ടോബര്‍ 28 നാണ് വില്‍കിന്‍സണ്‍ സുഹൃത്തുക്കളായ ഫ്രീമാന്‍(40) മൈക്ക് സില്‍വ(33) എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയത്.

മാരകമായ വിഷ മിശ്രിതം സിരകളിലൂടെ കടത്തിവിട്ട് 13 മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചു. 2017 ല്‍ ആദ്യ മാസങ്ങളില്‍ വില്‍കിന്‍സണ്‍ ഉള്‍പ്പെടെ ഒന്‍പതു പേരാണ് വധശിക്ഷയുടെ തിയതി നിശ്ചയിക്കപ്പെട്ടു ടെക്‌സാസ് പ്രിസണില്‍ കഴിയുന്നത്.

വിഷ മിശ്രിതം ഉപയോഗിച്ച് നടത്തുന്ന വധശിക്ഷ ക്രൂരമാണെന്നും വധശിക്ഷ തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു അമേരിക്കയില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നു വരുന്നത്. 1980 നു ശേഷം അമേരിക്കയില്‍ ഏറ്റവും കുറവ് വധശിക്ഷ നടപ്പാക്കിയത് 2016 ലായിരുന്നു. (ആകെ- 28).

LEAVE A REPLY

Please enter your comment!
Please enter your name here